Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രൂവ് ചെയ്യാൻ ചാൻസ് ലഭിക്കും മുൻപ് ജഡ്ജ് ചെയ്യപ്പെട്ടു: പ്രിയ വാര്യർ

പ്രൂവ് ചെയ്യാൻ ചാൻസ് ലഭിക്കും മുൻപ് ജഡ്ജ് ചെയ്യപ്പെട്ടു: പ്രിയ വാര്യർ
, ബുധന്‍, 16 നവം‌ബര്‍ 2022 (13:53 IST)
കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും മുൻപെ തന്നെ ജഡ്ജ് ചെയ്യപ്പെട്ട ആളാണ് താനെന്ന് പ്രിയ വാര്യർ. ആദ്യ സിനിമയിൽ വരുമ്പോൾ അഭിനയത്തിൻ്റെ എബിസിഡി അറിയില്ലായിരുന്നുവെന്നും കണ്ണിറുക്കൽ വൈറലായതിന് പിന്നാലെയുണ്ടായ പ്രശസ്തിയും പിന്നീടുണ്ടായ വീഴ്ചയും മനസിലാക്കാൻ തനിക്ക് സമയം ലഭിച്ചില്ലെന്നും പ്രിയ വാര്യർ പറയുന്നു.
 
ഒമർ ലുലുവിൻ്റെ ഒരു അഡാര് ലവ് ആയിരുന്നു പ്രിയയുടെ ആദ്യ ചിത്രം. സിനിമ ഇറങ്ങും മുൻപ് പുറത്തിറങ്ങിയ ‘മാണിക്യമലരായ പൂവി’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ പ്രിയ വാര്യർ ഇന്ത്യയെങ്ങും ചർച്ചയായി. എന്നാൽ ആദ്യ സിനിമയ്ക്ക് ശേഷം സിനിമയിൽ തിളങ്ങാൻ താരത്തിനായില്ല. 4 വർഷങ്ങൾക്ക് ശേഷം താരം മലയാള സിനിമയിൽ വീണ്ടുമെത്തുന്ന ഫോർ ഇയേർസ് എന്ന സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് താരത്തിൻ്റെ തുറന്നുപറച്ചിൽ.
 
ആദ്യ സിനിമയിൽ ശ്രദ്ധ ലഭിച്ചത് തൻ്റെ കഴിവ് കാരണമായിരുന്നില്ലെന്നും കണ്ണിറുക്കല്‍ തരംഗമായതും അതിന് ശേഷം വന്ന വീഴ്ചയും പ്രോസസ് ചെയ്ത് മനസിലാക്കാന്‍ തനിക്ക് സമയം കിട്ടിയിട്ടില്ലെന്നും താരം പറഞ്ഞു. കാരണം മനസിലാക്കാൻ തുടങ്ങിയപ്പോഴേക്കും സമൂഹമാധ്യമങ്ങൾ വലിയ രീതിയിലുള്ള നെഗറ്റിവിറ്റിയാണ് എനിക്ക് നേരെ വന്നത്. ആളുകളുടെ ഈ മനോഭാവത്തിൽ മാറ്റം സംഭവിച്ചെന്നാണ് കരുതുന്നതെന്നും താരം പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് നസീറിന്റെ വാക്കുകള്‍ കേട്ടിരുന്നെങ്കില്‍ ജയന്‍ മരിക്കില്ലായിരുന്നു ! കോളിളക്കം ക്ലൈമാക്‌സില്‍ സംഭവിച്ചത്