Webdunia - Bharat's app for daily news and videos

Install App

ഞങ്ങളൊരുക്കുന്നത് മലയാളത്തിന്റെ റേജിംഗ് ബുൾ: മോഹൻലാ‌ൽ നായകനാകുന്ന ബോക്‌സിങ് ചിത്രത്തെ പറ്റി പ്രിയദർശൻ

Webdunia
ചൊവ്വ, 27 ജൂലൈ 2021 (21:00 IST)
മരക്കാറിന് ശേഷം മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ചിത്രം ഒരു സ്പോർട്‌സ് ഡ്രാമയായിരിക്കുമെന്ന വാർത്തകൾ സിനിമാലോകത്ത് നിന്ന് കുറച്ച് കാലമായി കേൾക്കുന്നതാണ്. ഇപ്പോളിതാ ആ സ്വപ്‌നചിത്രത്തെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയസംവിധായകനായ പ്രിയദർശൻ.
 
ഒരു ബോക്സറുടെ കഥയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. പ്രശസ്‍തിയിലേക്കുള്ള അയാളുടെ ഉയര്‍ച്ചയും പിന്നീടുണ്ടാവുന്ന താഴ്ചയും.മോഹൻലാലുമൊത്ത് ഞാൻ എല്ലാത്തരത്തിലുള്ള സിനിമകളും ചെയ്‌തിട്ടുണ്ട്. എന്നാൽ ഒരു സ്പോർട്‌സ് സിനിമ ഇതുവരെ ചെയ്‌തിട്ടില്ല. ചിത്രത്തിനായി മോഹൻലാൽ വലിയ രീതിയിൽ ശരീരം ഒരുക്കിയെടുക്കേണ്ടതുണ്ട്.
 
ആദ്യം മോഹൻലാൽ 15 കിലോയോളം ശരീരഭാരം കുറയ്ക്കേണ്ടതായി വരും. പിന്നീട് അത് തിരിച്ചുപിടിക്കണം. അതുകൂടാതെ 10 കിലോ കൂട്ടുകയും വേണം. അദ്ദേഹത്തിനത് സാധിക്കുമോ എന്നതാണ് ചോദ്യമെങ്കിൽ  തീര്‍ച്ഛയായും അദ്ദേഹത്തെക്കൊണ്ട് അതിനു കഴിയും. മോഹന്‍ലാലിന് ചെയ്യാന്‍ പറ്റാത്തതായി എന്തെങ്കിലുമുണ്ടോ? ബോളിവുഡ് ഹംഗാമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞു.
 
 റോബര്‍ട്ട് ഡി നീറോ നായകനായ ഹോളിവുഡ് ചിത്രം റേജിംഗ് ബുൾ എക്കാലവും തന്നെ മോഹിപ്പിച്ചിട്ടുള്ള ചിത്രമാണെന്നും പുതിയതായി ഒരുങ്ങുന്ന സിനിമ  തങ്ങളുടെ 'റേജിംഗ് ബുള്‍' ആയിരിക്കുമെന്നും പ്രിയദർശൻ കൂട്ടിചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരള മോഡല്‍ റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി രാജ്യത്താകെ വ്യാപിപ്പിക്കുന്നു

വീട്ടുജോലിക്കാരിയുമായി ഭര്‍ത്താവിന് ബന്ധമെന്ന് സംശയം, കാല്‍ തല്ലിയൊടിക്കാന്‍ 5 ലക്ഷത്തിന്റെ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍

തിരുവനന്തപുരം: പതിനൊന്നു വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

വരന് സിബില്‍ സ്‌കോര്‍ കുറവ്, വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറി

അമൃതം പൊടിയില്‍ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി

അടുത്ത ലേഖനം
Show comments