'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' റിലീസ് ചെയ്തശേഷം പ്രിയദര്ശന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കൊറോണ പേപ്പേഴ്സ്'. സിനിമയുടെ പ്രമോഷന് തിരക്കുകളില്‍ സംവിധായകനും സംഘവും. എംടിയുടെ തിരക്കഥയില്‍ രണ്ടാമൂഴം സംവിധാനം ചെയ്യുമെന്നു കേട്ടിരുന്നല്ലോ എന്ന ചോദ്യത്തിന് പ്രമോഷന് പരിപാടിക്കിടെ പ്രിയദര്ശന് മറുപടി നല്കി.
' ഇനി ഒരു ഊഴവുമിലല്ല, കുഞ്ഞാലി മരക്കാര്‍ ചെയ്തതോടെ ഞാനെല്ലാ പരിപാടിയും നിര്‍ത്തി,'' എന്നാണ് പ്രിയദര്ശന് മറുപടി നല്‍കിയത് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. വേദിയില്‍ സിദ്ധിഖ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഉണ്ടായിരുന്നു. അഭിനേതാക്കളും ഇത് കേട്ട് ചിരിച്ചു.