Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമയുടെ ടൈറ്റിൽ കാർഡിൽ പ്രിയദർശൻ നായർ: വിമർശനങ്ങൾക്ക് ഉത്തരവുമായി പ്രിയദർശൻ

സിനിമയുടെ ടൈറ്റിൽ കാർഡിൽ പ്രിയദർശൻ നായർ: വിമർശനങ്ങൾക്ക് ഉത്തരവുമായി പ്രിയദർശൻ
, ശനി, 12 സെപ്‌റ്റംബര്‍ 2020 (07:57 IST)
സംവിധായകൻ പ്രിയദർശന്റെ പുതിയ ഹിന്ദി ചിത്രം അനാമിക പ്രദർശനത്തിനെത്തിയതോടെ മറ്റൊരു വിവാദത്തിനും തുടക്കമായിരിക്കുകയാണ്. തന്റെ മറ്റ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്‌തമായി പ്രിയദർശൻ നായർ എന്നായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ രേഖപ്പെടുത്തിയിരുന്നത്. സംഭവം ചർച്ചയായതോടെ ഇത് സീ ഫൈവിന്റെ പിഴവായിരുന്നുവെന്ന് ചൂണ്ടികാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ പ്രിയദർശൻ.
 
ടൈറ്റിൽ കാർഡ് വർക്കുകൾ കൈകാര്യം ചെയ്‌തത് സീ ഫൈവ് ടീമാണെന്നും അവർക്ക് നൽകിയ പാസ്പോർട്ടിലെ സോമൻ നായർ പ്രിയദർശൻ എന്ന പേരാണ് ടൈറ്റിൽ കാർഡിൽ ചേർത്തതെന്നും ഇത് എത്രയും വേഗം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിയദർശൻ വ്യക്തമാക്കി.
 
വിശ്വരൂപം എന്ന കമൽ ഹാസൻ ചിത്രത്തിലൂടെ ശ്രദ്ധേയയായ പൂജ കുമറാണ് അനാമിക എന്ന പ്രിയദർശൻ ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്.പ്രിയദർശന്റെ മറ്റൊരു ബോളിവുഡ് ചിത്ക്വും അണിയറയിൽ റിലീസിനൊരുങ്ങുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജാക്ക് ആൻഡ് ജില്ലില്‍ മഞ്‌ജുവിന്‍റെ സർപ്രൈസ് വെളിപ്പെടുത്തി സന്തോഷ് ശിവൻ !