Select Your Language

Notifications

webdunia
webdunia
webdunia
webdunia

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

പ്രിയദർശന്റെ 'ആക്രോശ്', 'തേസ്' തുടങ്ങിയ സിനിമകളിൽ സഹായിയായി പ്രവർത്തിച്ചുകൊണ്ടായിരുന്നു ആദിത്യദറിന്റെ കരിയറിന്റെ തുടക്കം

Priyadarshan, Aditya Dhar, Dhurandhar, bollywood movie, ranveer singh, പ്രിയദർശൻ, ആദിത്യ ധർ, ധുരന്ദർ, ബോളിവുഡ് സിനിമ, രൺവീർ സിംഗ്
Priyadarshan
ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് നായകനായ 'ധുരന്ധര്‍ 2' ബോക്സോഫീസിൽ കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് 7 ദിവസങ്ങള്‍ക്ക് ഉള്ളില്‍ 1000 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനും തന്റെ ശിഷ്യനുമായിരുന്ന ആദിത്യ ദറിന് അഭിന്ദനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.
 
ആദിത്യ ദർ തന്നേക്കാൾ മികച്ച രീതിയിൽ കാര്യങ്ങൾ ചെയ്തു, അദ്ദേഹത്തെ താൻ ഒന്നും പ്രത്യേകം പഠിപ്പിച്ചിട്ടില്ല.., കൂടെ പ്രവർത്തിച്ചപ്പോൾ അദ്ദേഹം സ്വയം കാര്യങ്ങൾ പഠിച്ചെടുത്തതാണെന്ന് പ്രിയദർശൻ  പറഞ്ഞു. പ്രിയദർശന്റെ 'ആക്രോശ്', 'തേസ്' തുടങ്ങിയ സിനിമകളിൽ സഹായിയായി പ്രവർത്തിച്ചുകൊണ്ടായിരുന്നു ആദിത്യദറിന്റെ കരിയറിന്റെ തുടക്കം.
 
"ഞാൻ രണ്ട് തരത്തിലുള്ള ആളുകളെയും കണ്ടിട്ടുണ്ട്. ഒരാൾ ആനിമൽ നിർമ്മിച്ച സന്ദീപ് റെഡ്ഡി വംഗയാണ്, മറ്റൊരാൾ ആദിത്യ ധർ. നാല് മണിക്കൂർ ദൈർഘ്യമുള്ള സിനിമ ചെയ്യാൻ നിങ്ങൾക്ക് എവിടെ നിന്നാണ് ആത്മവിശ്വാസം ലഭിക്കുന്നതെന്ന് ഞാൻ അവരോട് ചോദിച്ചിട്ടുണ്ട്. ഇത് വർക്ക് ചെയ്യും സാർ എന്നായിരുന്നു അവരുടെ പ്രതികരണം. ഞാൻ ആദിത്യ ധറിനെ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം എന്നോടൊപ്പം ഉണ്ടായിരുന്നു, അങ്ങനെ സ്വയം പഠിച്ചതാണ്... അവൻ എന്നെക്കാൾ നന്നായി കാര്യങ്ങൾ ചെയ്തു, അങ്ങനെയാണ് ധുരന്ധർ സംഭവിച്ചത്"- പ്രിയദർശൻ പറഞ്ഞു.
 
'ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്കി'ന് ശേഷം ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രമാണ് ധുരന്ധര്‍ ഒന്നും രണ്ടും ഭാഗങ്ങള്‍. മാര്‍ച്ച് 19ന് തിയേറ്ററുകളിലെത്തിയ സിനിമയില്‍ രണ്‍വീറിനൊപ്പം ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍, സഞ്ജയ് ദത്ത്, സാറ അര്‍ജുന്‍ തുടങ്ങിയ താരങ്ങളാണ് പ്രധാനവേഷങ്ങളിലെത്തിയത്. സിനിമയുടെ ആദ്യ ഭാഗം 1300 കോടി രൂപയായിരുന്നു ബോക്‌സോഫീസില്‍ നിന്നും നേടിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമിതയും സുരാജും മാത്രമല്ല, ധനുഷ് ചിത്രമായ കരയിൽ തകർപ്പൻ റോളിൽ ജയറാമും, ഇതെന്താ മലയാളം സിനിമയാണോയെന്ന് സോഷ്യൽ മീഡിയ