Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രിയനന്ദനൻ പറയാൻ പോകുന്ന കഥ, നിങ്ങൾക്കും സ്വാഗതം!

തന്റെ പുതിയ ചിത്രത്തിലേക്ക് പ്രിയനന്ദനൻ പുതുമുഖങ്ങളെ ക്ഷണിക്കുന്നു

പ്രിയനന്ദനൻ പറയാൻ പോകുന്ന കഥ, നിങ്ങൾക്കും സ്വാഗതം!
, വെള്ളി, 26 ഓഗസ്റ്റ് 2016 (12:41 IST)
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഞാൻ നിന്നോട് കുടെയുണ്ട് എന്ന ചിത്രത്തിന് ശേഷം  പ്രിയനന്ദനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. പ്രശസ്തനായ നാടക എഴുത്തുകാരനും സംവിധായകനുമായ കെ ആർ രമേഷ് എഴുതുന്ന ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായിരിക്കുകയാണ്. രമേഷ് ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. വളരെ ചിലവ് കുറഞ്ഞ സിനിമയാണ് ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും സംവിധായകൻ വ്യക്തമാക്കി.
 
സിനിമയിൽ മുഖം കാണിക്കാത്തവരെ പരിചയപ്പെടുത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പ്രിയനന്ദനൻ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യം ഉള്ളവർക്ക് നേരിട്ടെത്താമെന്നും അദ്ദേഹം അറിയിച്ചു. സാധാരണ മനുഷ്യരുടെ ജീവിതത്തോട് അടുത്തു നിൽക്കുന്ന കഥയാണ് ചിത്രം പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആക്ഷൻ ത്രില്ലറുമായി വിജയ് സേതുപതി രെക്ക