Priyanka Chopra: 'കന്യകയായ ഭാര്യയെ വേണമെന്ന് വാശിപ്പിടിക്കരുത്'; തന്റെ പേരിൽ പ്രചരിക്കുന്ന വാചകത്തിൽ വ്യക്തത വരുത്തി പ്രിയങ്ക ചോപ്ര

കന്യകയായ ഭാര്യയെ തേടുന്ന യുവാക്കൾക്കെന്നുള്ള തരത്തിലുള്ള ഒരു ഉപദേശമാണ് പ്രിയങ്ക പറഞ്ഞതെന്ന തരത്തിൽ വൈറലാകുന്നത്.

നിഹാരിക കെ.എസ്
വെള്ളി, 27 ജൂണ്‍ 2025 (09:48 IST)
കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ നടി പ്രിയങ്ക ചോപ്രയുടേതെന്ന രീതിയിൽ പ്രചരിക്കുന്ന വാചകവുമായി തനിക്ക് ഒരു ബദണ്ഡവുമില്ലെന്ന് നടി. കന്യകയായ ഭാര്യയെ തേടുന്ന യുവാക്കൾക്കെന്നുള്ള തരത്തിലുള്ള ഒരു ഉപദേശമാണ് പ്രിയങ്ക പറഞ്ഞതെന്ന തരത്തിൽ വൈറലാകുന്നത്. കന്യകയായ ഭാര്യയെ വേണമെന്ന് വാശി പിടിക്കരുതെന്നും കന്യകാത്വം ഒറു രാത്രി കൊണ്ട് നഷ്ടപ്പെടും എന്ന വൈറൽ വാചകത്തോട് പ്രതികരിക്കുകയായിരുന്നു താരം.
 
'വിവാഹം കഴിക്കാൻ കന്യകയായ ഭാര്യയെ നോക്കരുത്. നല്ല സ്വഭാവമുള്ള സ്ത്രീകളെ നോക്കുക. കന്യകാത്വം ഒറു രാത്രി കൊണ്ട് നഷ്ടപ്പെടും എന്നാൽ നല്ല സ്വഭാവം എല്ലാ കാലവും നിലനിൽക്കും' എന്ന വാചകമായിരുന്നു വൈറലായത്. 
 
എന്നാൽ താൻ ഇത് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ഓൺലൈനിലുണ്ടെന്ന് കരുതി അത് സത്യമാകണമെന്നില്ലെന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തന്റെ വാക്കുകൾ അല്ലെന്നും തന്റെ സൗണ്ട് അല്ലെന്നും നടി പറയുന്നു. കാണുന്നതെല്ലാം വിശ്വസിക്കരുതെന്നും നടി ആവശ്യപ്പെടുന്നുണ്ട്.  
 
'ഇത് ഞാന്‍ അല്ല, എന്റെ വാചകമോ എന്റെ ശബ്ദമോ അല്ല. ഇത് ഓൺലൈനിലുണ്ടെന്ന് കരുതി സത്യമാകണമെന്നില്ല. ഫേക്ക് കണ്ടന്റുകൾ ഇവ സൃഷ്ടിക്കുന്നത് എളുപ്പം വൈറലാകാൻ സാധിക്കുന്നത് കൊണ്ടാണ്. അതിനൊപ്പമുള്ള ലിങ്കുകളൊന്നും യഥാര്‍ത്ഥമ വിശ്വസനീയമോ അല്ല. സ്‌ക്രോൾ ചെയ്ത് പോകുമ്പോൾ കാണുന്നതെല്ലാം വിശ്വസിക്കരുത്. സത്യാവസ്ഥകൾ പരിശോധിക്കുക, ഓൺലൈനിൽ സുരക്ഷിതരായിരിക്കുക,' ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പ്രിയങ്ക ചോപ്ര കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത

എല്ലാ ലിഫ്റ്റും സേഫ് അല്ല; ലിഫ്റ്റ് ചോദിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ച വനിത നേതാവിനെ കോണ്‍ഗ്രസ് സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാം ദിവസവും ഒളിവില്‍; പോലീസില്‍ നിന്ന് വിവരം ചോരുന്നുണ്ടോയെന്ന് സംശയം

അടുത്ത ലേഖനം