Webdunia - Bharat's app for daily news and videos

Install App

Production No.7: ചിത്രീകരണം പൂര്‍ത്തിയായിട്ടും പേരായില്ല, 'ആര്‍.ഡി.എക്‌സ്'ന് മേലെ പോകുമോ? നന്ദി പറഞ്ഞ് ആന്റണി വര്‍ഗീസ്

കെ ആര്‍ അനൂപ്
തിങ്കള്‍, 8 ഏപ്രില്‍ 2024 (11:17 IST)
'ആര്‍.ഡി.എക്‌സ്' വന്‍ വിജയമായതിന് പിന്നാലെ നിര്‍മ്മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് പുതിയ ചിത്രം പ്രഖ്യാപിച്ചത് അടുത്തിടെയായിരുന്നു. 'പ്രൊഡക്ഷന്‍ നമ്പര്‍ 7' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സോഫിയ പോള്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലും നായകന്‍ ആന്റണി വര്‍ഗീസ് തന്നെ. 
 
കൂടെനിന്ന എല്ലാവര്‍ക്കും ഒരുപാട് നന്ദിയെന്ന് ആന്റണി വര്‍ഗീസ് പറഞ്ഞു.
നവാഗതനായ അജിത്ത് മാമ്പള്ളിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. കടല്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ് ചിത്രം . റോയലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം പശ്ചാത്തല സംഗീതം സാം സി.എസ്.
 
ആര്‍ഡിഎക്‌സ് പോലെ തന്നെ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക്. വിശാലമായ ക്യാന്‍വാസില്‍ ബിഗ് ബജറ്റില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. മലയാള സിനിമയിലെ പ്രമുഖ താരനിര ചിത്രത്തിനായി അണിനിരക്കും.ഛായാഗ്രഹണം ജിതിന്‍ സ്റ്റാന്‍ സിലോസ്. കലാസംവിധാനം മനു ജഗത്. മേക്കപ്പ് അമല്‍ ചന്ദ്ര. കോസ്റ്റ്യൂം ഡിസൈന്‍ നിസ്സാര്‍ അഹമ്മദ്. നിര്‍മാണ നിര്‍വഹണം ജാവേദ് ചെമ്പ്.
 
രാമേശ്വരം, കൊല്ലം, വര്‍ക്കല, അഞ്ചുതെങ്ങ് എന്നിവിടങ്ങളില്‍ ആയാണ് ചിത്രീകരണം പൂര്‍ത്തിയാക്കുക.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkoottathil: സ്ത്രീകളെ ശല്യം ചെയ്യൽ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു

രപ്തി സാഗർ എക്സ്പ്രസ് ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക : സെപ്തംബറിൽ ചില ദിവസം റദ്ദാക്കലുണ്ട്

നായെ, പട്ടി എന്നൊന്നും വിളിച്ചാൽ അത് കേട്ടിട്ട് പോവില്ല, വേണ്ടാത്ത വർത്തമാനം വേണ്ട, ഇത് ഷാഫിയാണ് ഡിവൈഎഫ്ഐ പ്രവർത്തകരെ തട്ടിക്കയറി എം പി

സതീശൻ ആറ്റംബോംബ് പൊട്ടിക്കുമെന്നാണ് കരുതിയത്, ഇത് ഓലപ്പടക്കം, പീഡന ആരോപണത്തിൽ പ്രതികരണവുമായി കൃഷ്ണകുമാർ

Dhanalekshmi DL 15 lottery result: ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments