Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫഹദ് ഫാസിലും വടിവേലുവും വീണ്ടും ഒന്നിക്കുന്നു, ഇത്തവണ വരുന്നത് ചിരിപ്പിക്കാൻ...

Fahadh Fassil and Vadivelu collaborate for the tentatively titled 'Production no 98'

കെ ആര്‍ അനൂപ്

, ചൊവ്വ, 2 ജനുവരി 2024 (15:19 IST)
മാരി സെൽവരാജിന്റെ 'മാമന്നൻ'ന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒരു ഹാസ്യ ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നതാണ്. ഇപ്പോഴിതാ അതിനൊരു സ്ഥിരീകരണം വന്നിരിക്കുകയാണ്. പുതുവത്സര ദിനത്തിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വന്നു.
 
 ആർ ബി ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസ് തങ്ങളുടെ 98-ാമത് ചിത്രം പ്രഖ്യാപിച്ചു. ഇതിൽ ഫഹദ് ഫാസിലും വടിവേലുവും പ്രധാന വേഷങ്ങളിൽ എത്തുന്നു.
 
ഒരു ക്രെഡിറ്റ് കാർഡ് പോലെ തോന്നുന്ന പോസ്റ്റർ ഡിസൈനിൽ ഒരു റോഡും കടന്നു പോകുന്നത് കാണാം.സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്നു.കാളിശെൽവൻ ക്യാമറയും ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും നിർവഹിക്കുന്നു.യുവൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്.
 
രജനികാന്തിനൊപ്പം വേട്ടയാൻ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഫഹദ് ഫാസിൽ. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിങ്കളാഴ്ചയും വീണില്ല ! അതേ ട്രാക്കില്‍ തന്നെ നേര്, കളക്ഷന്‍ റിപ്പോര്‍ട്ട്