പുനീത് രാജ്കുമാറിനെ ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ല,വലിയ ഓര്‍മ തന്റെ മുന്നില്‍ ഉണ്ടെന്ന് സംവിധായകന്‍ സൂരജ് ടോം

കെ ആര്‍ അനൂപ്
ശനി, 30 ഒക്‌ടോബര്‍ 2021 (12:04 IST)
ഒരു തവണ പോലും നേരില്‍ കാണാത്ത പുനീത് രാജ്കുമാറിനെക്കുറിച്ച് സംവിധായകന്‍ സൂരജ് ടോമിന് പറയാനേറെയുണ്ട്.
 
സൂരജ് ടോമിന്റെ കുറിപ്പ്
 
'കന്നഡ സൂപ്പര്‍സ്റ്റാര്‍ ശ്രീ. പുനീത് രാജ്കുമാര്‍ സര്‍ അന്തരിച്ചു. സുഹൃത്തായ സ്ലീബച്ചേട്ടന്‍ ഈ വിവരം കുറച്ചു മുന്‍പ് വിളിച്ചു പറഞ്ഞപ്പോള്‍ പെട്ടെന്നു ഷോക്ക് ആയി. ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ല അദ്ദേഹത്തെ.. പക്ഷെ, അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു വലിയ ഓര്‍മ എന്റെ മുന്നില്‍ ഇപ്പോള്‍ ഉണ്ട്.
 
 ഒന്നാം ലോക്ക് ഡൗണ്‍ കാലത്ത് ഞാനൊരുക്കിയ സര്‍ബത്ത് എന്ന ഹൃസ്വ ചിത്രത്തിന്റെ കന്നഡ പതിപ്പ് ലോഞ്ച് ചെയ്തത് അന്ന് അദ്ദേഹമായിരുന്നു. അന്ന് അതിനായി എന്റെ പ്രിയ സുഹൃത്തും, സംവിധായകനുമായ സ്ലീബച്ചേട്ടന്‍ ആയിരുന്നു മുന്‍കൈ എടുത്തത്. സ്ലീബച്ചേട്ടനുമായി നല്ല വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന ശ്രീ. പുനീത് രാജ്കുമാര്‍ സര്‍ ഏറെ സന്തോഷത്തോടെ ഞങ്ങള്‍ക്കായി അന്ന് ആ കര്‍മ്മം നിര്‍വഹിക്കുകയുണ്ടായി.
 
അന്നത്തെ ആ കമ്മ്യൂണിക്കേഷന്‍സിലൂടെ അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്ന സിംപ്ലിസിറ്റിയും, കരുതലും കൂടുതല്‍ അറിയുവാന്‍ പറ്റി. ആദരാഞ്ജലികള്‍ സര്‍... ഒരുപാട് പേരുടെ മനസുകളിലൂടെ അങ്ങ് ഇനിയും ജീവിക്കും'- സൂരജ് ടോം കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎഇയില്‍ രഹസ്യ സന്ദര്‍ശനം നടത്തി

ഉത്തര്‍പ്രദേശില്‍ ശക്തമായ കൊടുങ്കാറ്റും മഴയും; 60 പേര്‍ മരിച്ചു

ഇന്ത്യയില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ പെട്രോള്‍ ഉപയോഗിക്കുന്ന സംസ്ഥാനം ഏതാണെന്നറിയാമോ

SSLC Results : എസ്എസ്എൽസി പരീക്ഷ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം

ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ തയ്യാറാണ്, പക്ഷേ അമേരിക്ക ഈ മൂന്ന് നിബന്ധനകള്‍ അംഗീകരിക്കണം

അടുത്ത ലേഖനം
Show comments