Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊമ്പുകോര്‍ക്കാന്‍ ഫഹദും അല്ലു അര്‍ജുനും, പുഷ്പ 2 ഒരുങ്ങുന്നു

കൊമ്പുകോര്‍ക്കാന്‍ ഫഹദും അല്ലു അര്‍ജുനും, പുഷ്പ 2 ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

, ശനി, 9 ഏപ്രില്‍ 2022 (17:08 IST)
പുഷ്പ ആദ്യഭാഗത്തില്‍ ഫഹദിനെ കൂടുതല്‍ സ്‌ക്രീനില്‍ കണ്ടില്ലെന്ന് ആയിരുന്നു ആരാധകരുടെ പരാതി. അത് തീര്‍ക്കാന്‍ രണ്ടാംഭാഗത്തില്‍ ഫഹദ് നിറഞ്ഞു നില്‍ക്കുമെന്നാണ് സിനിമാപ്രേമികളുടെ കണക്കുകൂട്ടല്‍. പുഷ്പ 2ന്റെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കും.
 2023 മധ്യത്തോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഡിംസബര്‍ 17 നാണ് അല്ലു അര്‍ജുന്‍ ചിത്രം പുഷപ റിലീസ് ചെയ്തത്. ഇത്തവണ സിനിമയിലെ ഡയലോഗുകള്‍ക്ക് സംവിധായകന്‍ സുകുമാര്‍ പ്രത്യേകം പ്രാധാന്യം നല്‍കുന്നുണ്ടെന്നാണ് വിവരം. അദ്ദേഹം സ്‌ക്രിപ്റ്റിന്റെ ജോലികളിലാണ്.
 അല്ലു അര്‍ജുന്റെ നായികയായി എത്തിയത് രശ്മിക മന്ദാനയാണ്. ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് തുടങ്ങിയവരായിരുന്നു പുഷ്പയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സ്ഫടികം' റിലീസിനു ശേഷം ഇന്നു വരെ പൂര്‍ണമായി ചിത്രം കണ്ടിട്ടില്ല:ഭദ്രന്‍