Webdunia - Bharat's app for daily news and videos

Install App

Pushpa 2: ഇതിപ്പോൾ രണ്ട് സിനിമയ്ക്കുള്ള സമയമുണ്ടല്ലോ, പുഷ്പ 2 സമീപകാലത്ത് ഇറങ്ങിയ സിനിമകളിൽ ഏറ്റവും ദൈർഘ്യം കൂടിയ സിനിമ!

അഭിറാം മനോഹർ
വെള്ളി, 29 നവം‌ബര്‍ 2024 (10:48 IST)
ഇന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് അല്ലു അര്‍ജുന്‍- സുകുമാര്‍ കോമ്പിനേഷനില്‍ ഒരുങ്ങുന്ന പുഷ്പ2. 2021ല്‍ പുറത്തിറങ്ങിയ പുഷ്പ രാജ്യമാകെ വലിയ തരംഗം തീര്‍ത്തിരുന്നു. അതിനാല്‍ തന്നെ പുഷ്പ 2വിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആദ്യഭാഗത്ത് ചുരുക്കം സീനുകളിലുണ്ടായിരുന്ന ഫഹദ് ഫാസില്‍ മുഴുനീള വില്ലനായി സിനിമയിലുണ്ടാകുമെന്നാണ് സൂചന. അല്ലു അര്‍ജുനും ഫഹദ് ഫാസിലും നേര്‍ക്ക് നേര്‍ വരുമ്പോള്‍ തിയേറ്ററുകള്‍ പൂരപറമ്പാവുമെന്ന് ഉറപ്പ്.
 
 യു/എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്. സിനിമയിലെ രംഗങ്ങളിലെ ചില വാക്കുകള്‍ കട്ട് ചെയ്യാനും ചില വാക്കുകള്‍ക്ക് പകരം മറ്റ് വാക്കുകള്‍ ഉപയോഗിക്കാനുമാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഫൈറ്റ് സീനുകളിലെ 2 ഷോട്ടുകളിലെ വയലന്‍സ് കുറയ്ക്കാനും നിര്‍ദേശമുണ്ട്. അതേസമയം സിനിമ സമീപകാലത്തിറങ്ങിയ സിനിമകളിലെ ഏറ്റവും ദൈര്‍ഘ്യമുള്ള സിനിമയാകുമെന്നാണ് സൂചന. 200.38 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. അതായത് 3 മണിക്കൂര്‍ 20 മിനിറ്റ് 38 സെക്കന്‍ഡ്.  ഇതോടെ ഒന്നര മണിക്കൂറോളം നീളമുള്ള 2 ഭാഗങ്ങളിലായാകും സിനിമ. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments