Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പോരാ... സാമന്ത തന്നെ കിടിലൻ!': കിസ്സിക് ഗാനത്തിൽ ആരാധകർ തൃപ്തരല്ല

'പോരാ... സാമന്ത തന്നെ കിടിലൻ!': കിസ്സിക് ഗാനത്തിൽ ആരാധകർ തൃപ്തരല്ല

നിഹാരിക കെ എസ്

, തിങ്കള്‍, 25 നവം‌ബര്‍ 2024 (12:30 IST)
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘പുഷ്പ 2’വിലെ കിസ്സിക് ഗാനം ഇന്നലെ റിലീസ് ആയി. ഗാനത്തില്‍ തൃപ്തരാകാതെ ആരാധകര്‍. ശ്രീലീല ആടിതിമിര്‍ത്ത ഗാനം സാമന്തയുടെ ‘ഊ അണ്ടവ’യുടെ അത്ര ഓളം ഉണ്ടാക്കുന്നതല്ല എന്നാണ് ആരാധകര്‍ പറയുന്നത്. കിസ്സിക് ഗാനം ഫയര്‍ ആണ്, എന്നാല്‍ ഊ അണ്ടവാ വൈല്‍ഡ് ഫയര്‍ ആയിരുന്നുവെന്നാണ് യൂട്യൂബിലെ കമന്റുകൾ.
 
ചെന്നൈയില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ചാണ് ഗാനം റിലീസ് ചെയ്തത്. കിസ്സിക് എന്ന ഗാനം ഒരുക്കിയത് ദേവി ശ്രീ പ്രസാദാണ്. ചന്ദ്രബോസാണ് വരികള്‍ എഴുതിയത്. ശുഭലക്ഷിണിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 2.3 മില്യണ്‍ വ്യൂസ് ആണ് ഗാനത്തിന്റെ തെലുങ്ക് വേര്‍ഷന് ലഭിച്ചിരിക്കുന്നത്. ഹിന്ദി വേര്‍ഷന്‍ 6 മില്യണിലധികം വ്യൂസ് നേടിയിട്ടുണ്ട്.
 
ഒരൊറ്റ ഡാന്‍സിനായി ശ്രീലീല വാങ്ങുന്നത് 3 കോടി രൂപ വരെയാണ് എന്നായിരുന്നു തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു കോടി രൂപയായിരുന്നു സാമന്ത ഒരു ഡാന്‍സിനായി വാങ്ങിയത്. ‘ഗുണ്ടൂര്‍ കാരം’ എന്ന ചിത്രത്തിലെ കുര്‍ച്ചി മടത്തപ്പെട്ടി എന്ന ഗാനത്തിലൂടെ പ്രേക്ഷശ്രദ്ധ നേടിയ നടിയാണ് ശ്രീലീല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനിയൊരു വിവാഹം പണ്ണമാട്ടേ! 'ഞാൻ നല്ലവൻ, ആളുകൾക്ക് ഒരുപാട് സഹായങ്ങൾ ചെയ്യുന്നവൻ' - ബാല പറയുന്നു