Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡിഷ്യും...ഡിഷ്യും , സംഘട്ടനം മാഫിയ ശശി, 'പുഴു' വിശേഷങ്ങള്‍

ഡിഷ്യും...ഡിഷ്യും , സംഘട്ടനം മാഫിയ ശശി, 'പുഴു' വിശേഷങ്ങള്‍

കെ ആര്‍ അനൂപ്

, വ്യാഴം, 5 മെയ് 2022 (08:51 IST)
മലയാള സിനിമയിലെ അനുഭവസമ്പത്തുളള ടെക്‌നീഷ്യന്മാരാണ് പുഴു ടീമിലുള്ളത്. ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രിയദര്‍ശന്‍, രേവതി ആശ കേളുണ്ണി എന്നിങ്ങനെ നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി സംവിധായക റത്തീന തന്നെയാണ് അക്കൂട്ടത്തില്‍ ആദ്യം. ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷാ ചിത്രങ്ങളുടെ ഭാഗമാവുകയും ഏകദേശം ആയിരത്തോളം ചിത്രങ്ങളുടെ സംഘട്ടനസംവിധായകന്‍ ആവുകയും ചെയ്ത മാഫിയ ശശി പുഴു എന്ന ചിത്രത്തിന് തികച്ചും ഒരു മുതല്‍ കൂട്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നു. സംവിധായിക മാഫിയ ശശിയ്‌ക്കൊപ്പം എടുത്ത ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചു.
'മലയാള സിനിമ രംഗത്ത് സംഘട്ടനം എന്ന വാക്കിനോട് ചേര്‍ത്ത് വെക്കാവുന്ന ഒരു പേരാണ് മാഫിയ ശശി. സംഘട്ടനത്തില്‍ പ്രഗത്ഭനായ അദ്ദേഹം ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷാ ചിത്രങ്ങളുടെ ഭാഗമാവുകയും ഏകദേശം ആയിരത്തോളം ചിത്രങ്ങളുടെ സംഘട്ടനസംവിധായകന്‍ ആവുകയും ചെയ്തിട്ടുണ്ട്. 
 
1993-ല്‍ ആയിറപ്പറ എന്ന ചിത്രത്തില്‍ തുടങ്ങി മാന്നാര്‍ മത്തായി സ്പീക്കിംഗ് , മീശ മാധവന്‍, തസ്‌കര വീരന്‍, നേരറിയാന്‍ സിബിഐ, ക്ലാസ്സ് മേറ്റ്‌സ് , തലപ്പാവ്, പ്രമാണി തുടങ്ങി നിരവധി ചലച്ചിത്രങ്ങളുടെ സംഘട്ടനത്തിനു പിന്നില്‍ ഇദ്ദേഹമാണ്. മാഫിയ ശശിയുടെ സംഘട്ടനത്തിലെ അനുഭവസമ്പത്ത് പുഴു എന്ന ചിത്രത്തിന് തികച്ചും ഒരു മുതല്‍ കൂട്ടാകും.'- പുഴു ടീം മാഫിയ ശശിയെ കുറിച്ച് പറഞ്ഞത്.
 
കര്‍ണ്ണന്‍, താരാമണി, പാവ കഥൈകള്‍, നാച്ചിയാര്‍, അച്ചമെന്‍പത് മടമൈയെടാ, മേര്‍ക്കു തൊടര്‍ച്ചി മലൈ, പേരന്‍പ് എന്നിവ ചിത്രീകരിച്ച തേനി ഈശ്വരാണ് പുഴുവിന്റെ ഛായാഗ്രാഹകന്‍.സമീറ സനീഷാണ് പുഴുവിന്റെ വസ്ത്രാലങ്കാരത്തിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അയാളെ പോലൊരു വ്യക്തിയെ വിവാഹം കഴിക്കാന്‍ ഏതൊരു പെണ്ണും കൊതിക്കും'; ധോണിയുമായുള്ള പ്രണയത്തെ കുറിച്ച് റായ് ലക്ഷ്മി