Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പത്തു വര്‍ഷത്തിന് ശേഷം 'മമ്മൂട്ടി' എന്ന നടന്റെ അസാധ്യ പെര്‍ഫോമന്‍സ്'; പുഴുവിന് കൈയ്യടിച്ച് മലയാള സിനിമ സംവിധായകര്‍

'പത്തു വര്‍ഷത്തിന് ശേഷം 'മമ്മൂട്ടി' എന്ന നടന്റെ അസാധ്യ പെര്‍ഫോമന്‍സ്'; പുഴുവിന് കൈയ്യടിച്ച് മലയാള സിനിമ സംവിധായകര്‍

കെ ആര്‍ അനൂപ്

, വെള്ളി, 13 മെയ് 2022 (10:16 IST)
മമ്മൂട്ടിയുടെ പുഴുവിനെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് പുറത്തു വരുന്നത്. സിനിമ മേഖലയിലുള്ളവര്‍ മമ്മൂട്ടിയുടെ അഭിനയമികവിനെ പ്രശംസിച്ച് രംഗത്തെത്തി. 
 
ബിരിയാണി സംവിധായകന്‍ സജിന്‍ ബാബു സിനിമയെ കുറിച്ച് പറയുന്നു.
'കഴിഞ്ഞ പത്തു വര്‍ഷത്തിന് ശേഷം 'മമ്മൂട്ടി' എന്ന നടന്റെ അസാധ്യ പെര്‍ഫോമന്‍സ് പുഴുവില്‍ കാണാന്‍ കഴിഞ്ഞു'.-സജിന്‍ ബാബു കുറിച്ചു.
 
 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സംവിധായകന്‍ ജിയോ ബേബി പുഴു ആദ്യം തന്നെ കണ്ടു. 
' മമ്മൂക്കയെക്കുറിച്ചു ഞാന്‍ എന്ത് പറയാന്‍ ആണ് ...
സന്തോഷം അഭിമാനം പ്രിയ അപ്പുണ്ണി ശശി...സിനിമ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കട്ടെ 
Ratheena PT harshad sharafu suhas Jakes Bejoy N All' - ജിയോ ബേബി കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാംഗ്ലൂര്‍ ഡേയ്‌സിലെ നിത്യ മേനോന്റെ നായക്കുട്ടി ഓര്‍മയായി