Webdunia - Bharat's app for daily news and videos

Install App

അവിടെ 72കാരനായ ഒരാള്‍ സ്വവര്‍ഗാനുരാഗിയായി അഭിനയിക്കുന്നു, ഇവിടെ സൂപ്പര്‍ സ്റ്റാറിന്റെ മുടി നരച്ചാല്‍ റിസ്‌ക്: ആര്‍ ജെ ബാലാജി

അഭിറാം മനോഹർ
ബുധന്‍, 24 ജനുവരി 2024 (19:09 IST)
മലയാള സിനിമയെ മാത്രമല്ല തന്റെ വൈവിധ്യകരമായ വേഷങ്ങളിലൂടെ ഇന്ത്യന്‍ സിനിമയെ തന്നെ അമ്പരപ്പിക്കുകയാണ് മലയാളികളുടെ പ്രിയ താരം മമ്മൂട്ടി. അടുത്തകാലത്തായി മമ്മൂട്ടി ചെയ്ത സിനിമകള്‍ എല്ലാം തന്നെ ഇന്ത്യയാകെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തമിഴകത്തെ സൂപ്പര്‍ താരമായ രജനീകാന്തിനെ മമ്മൂട്ടിയുമായി താരതമ്യം ചെയ്തുകൊണ്ടുള്ള തമിഴ് നടന്‍ ആര്‍ ജെ ബാലാജിയുടെ വാക്കുകളാണ് വൈറലാകുന്നത്.
 
ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ ജെ ബാലാജിയുടെ പ്രതികരണം. നേരത്തെ ജയിലര്‍ സിനിമയുടെ സമയത്ത് രജനീകാന്തിനെ പ്രായമുള്ള ആളായി അവതരിപ്പിക്കുന്നതില്‍ തനിക്ക് ഏറെ പ്രയാസം നേരിട്ടിരുന്നുവെന്ന് സംവിധായകനായ നെല്‍സണ്‍ ദിലീപ് കുമാര്‍ പറഞ്ഞിരുന്നു. രജനീകാന്തിന് നര പാടില്ലെന്ന് സിനിമാമേഖലയില്‍ നിന്നുള്ള ഒട്ടേറെ പേര്‍ തന്നോട് പറഞ്ഞിരുന്നതായും നെല്‍സണ്‍ പറഞ്ഞിരുന്നു. ഇത് ചൂണ്ടികാണിച്ചാണ് ആര്‍ ജെ ബാലാജി മമ്മൂട്ടിയെ പുകഴ്ത്തിയത്. ഒരു വലിയ താരത്തിനെ വെച്ച് സിനിമ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ലുക്കില്‍ വരുത്തുന്ന മാറ്റം പോലും വലിയ റിസ്‌കായാണ് സംവിധായകന്‍ പറയുന്നത്. എന്നാല്‍ രജനിയുടെ അതേ നിരയിലുള്ള മമ്മൂട്ടി എന്ന സൂപ്പര്‍ താരം അപ്പുറത്ത് സ്വവര്‍ഗാനുരാഗിയാകുന്നു. ആ സിനിമ അദ്ദേഹം തന്നെ നിര്‍മിക്കുകയും ചെയ്യുകയാണ്. ആര്‍ ജെ ബാലാജി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments