Webdunia - Bharat's app for daily news and videos

Install App

ആ അച്ഛനെ സുരേഷ് ഗോപി മറന്നില്ലല്ലോ; ഭാഗ്യയുടെ വിവാഹത്തിലെ മഹനീയ വ്യക്തിയെ കുറിച്ച് ടിനി ടോം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 24 ജനുവരി 2024 (19:01 IST)
suresh gopi
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും എല്ലാം വൈറലായിലായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ക്കടക്കം ഒരാളെ തിരിച്ചറിയാന്‍ സാധിച്ചില്ല. താന്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ കണ്ട മനോഹരമായ ഒരു കാഴ്ചയെ കുറിച്ച് ടിനി ടോം സോഷ്യല്‍മീഡിയയില്‍ പങ്കിട്ട ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ടിനി ടോമിന്റെ കുറിപ്പ് ഇങ്ങനെ
 
'ഈ അച്ഛനെ ഓര്‍മ്മയുണ്ടോ... ഉണ്ടാവില്ല കാരണം നമ്മള്‍ മറക്കാന്‍ മിടുക്കരാണല്ലോ... കൃത്യം എട്ട് മാസം മുമ്പ് നമുക്ക് ഒരു മകളെ നഷ്ടപ്പെട്ടു... ഡോ. വന്ദന ദാസ് ആ കുഞ്ഞിന്റെ അച്ഛനാണ് ഇത്. ഇദ്ദേഹത്തെ ഞാന്‍ പരിചയപ്പെട്ടത് സുരേഷ് ഗോപി ചേട്ടന്റെ മകളുടെ തിരുവനന്തപുരത്തെ വിവാഹ റിസപ്ഷനില്‍ വെച്ചാണ്. ഭാഗ്യയുടെ കല്യാണ ചടങ്ങുകളില്‍ വെച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി എനിക്ക് തോന്നിയത് ഈ അച്ഛന്റെ സാന്നിധ്യം തന്നെയാണ്. ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല. ഒരു അച്ഛന്‍ മകളുടെ കല്യാണം നടത്തുന്നത് കണ്‍നിറയെ കാണുകയായിരുന്നു ഈ അച്ഛന്‍. ഞാന്‍ അഡ്രസ്സ് മേടിച്ചു... ഇപ്പോള്‍ വീട്ടില്‍ കാണാനെത്തി.
 
 .......നിങ്ങളും ഈ മുട്ടുചിറ കോട്ടയം വഴി പോകുമ്പോള്‍ ഒന്ന് ഈ വീട്ടില് വരുക ഒന്നിനും അല്ല എന്തു നമ്മള്‍ കൊടുത്താലും പകരം ആവില്ലല്ലോ ....ഒരു സാന്ത്വനം അത് വലിയ ഒരു ആശ്വാസം ആയിരിക്കും ...ഈ അച്ഛന് ...'
 
ടിനിയെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്. തന്റെ മകളുടെ വിവാഹത്തിന് വന്ദനയുടെ കുടുംബത്തേയും ക്ഷണിച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ചും കമന്റുകള്‍ വന്നു. മറക്കാതെ സുരേഷ് ഗോപി സ്വന്തം മകളുടെ കല്ല്യാണത്തിന് വന്ദനയുടെ കുടുംബത്തെ ക്ഷണിച്ചല്ലോ... ആ മനസ്... എന്തൊരു കരുതലാണ് ആ മനുഷ്യന്, ടിനിയുടെ പ്രവൃത്തിക്ക് ഒന്നും പറയാന്‍ ഇല്ല... സ്‌നേഹം മാത്രം എന്നിങ്ങനെയാണ് കമന്റുകള്‍. തന്റെ ഔദ്യോഗിക ജോലിക്കിടെ പൊലീസ് കൊണ്ടുവന്ന പ്രതിയുടെ കുത്തേറ്റാണ് വന്ദന കൊല്ലപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

ശ്രീരാമനും ശിവനും ജനിച്ചത് ഇന്ത്യയിലല്ലെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

കാലാവധി കഴിഞ്ഞ മരുന്നുകള്‍ വലിച്ചെറിയരുത്!; ഈ മരുന്നുകള്‍ മനുഷ്യനും പരിസ്ഥിതിക്കും ദോഷം

മീനച്ചിലാറ്റിൽ കുളിക്കവേ ഒഴുക്കിൽപ്പെട്ട വിദ്യാർഥിനി മരിച്ചു

Rain Alert: മഴ മുന്നറിയിപ്പ്; ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments