Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജിന് പിന്നാലെ മാധവനും; രാജമൗലി-മഹേഷ് ബാബു ചിത്രം പ്ലാൻ ചെയ്യുന്നത് വൻ സംഭവം

ത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെയാകും നടൻ അവതരിപ്പിക്കുക

നിഹാരിക കെ.എസ്
തിങ്കള്‍, 9 ജൂണ്‍ 2025 (11:26 IST)
ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന എസ്എസ്എംബി 29. മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയങ്ക ചോപ്ര ആണ് ചിത്രത്തിലെ നായിക. വൻതാരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുമുണ്ട്. ഇപ്പോഴിതാ സിനിമയിൽ നടൻ മാധവനും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെയാകും നടൻ അവതരിപ്പിക്കുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.
 
സിനിമയുടെ രണ്ടാം ഷെഡ്യൂൾ ഈ വാരം ഹൈദരാബാദിൽ ആരംഭിക്കുമെന്ന റിപ്പോർട്ടുകളുണ്ട്. വമ്പൻ താരനിരയുള്ള സിനിമയിൽ ആരൊക്കെ ഈ ഷെഡ്യൂളിന്റെ ഭാഗമാകുമെന്ന സൂചനകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ചിത്രത്തിൻറെ ആദ്യ ഷെഡ്യൂളിൽ മഹേഷ് ബാബുവും നായിക പ്രിയങ്ക ചോപ്രയും പങ്കെടുത്തിരുന്നു. 2027ലായിരിക്കും ചിത്രം റിലീസിനെത്തുക. പൃഥ്വിരാജുമൊത്തുള്ള സീനുകളും ചിത്രീകരിച്ചിരുന്നു. 
 
രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. ആഫ്രിക്കൻ ജംഗിൾ അഡ്വെഞ്ചർ ഗണത്തിൽ പെടുന്ന ചിത്രം 1000 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു; നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യും

Narendra Modi - Donald Trump: നാല് തവണ വിളിച്ചു, ട്രംപിന്റെ ഫോണ്‍ കോളിനു പ്രതികരിക്കാതെ മോദി; ജര്‍മന്‍ ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട്

Chithira, Second Day: നാളെയും ചിത്തിര, പൂക്കളം ഇന്ന് ഇട്ടതുപോലെ തന്നെ

Rahul Mamkootathil: 'കൂനിന്മേല്‍ കുരു'; വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുലിനെ ചോദ്യം ചെയ്യും, ക്രൈം ബ്രാഞ്ച് നോട്ടീസ്

'സ്വന്തം നിലനില്‍പ്പിനു വേണ്ടി രാഹുലിനെ തള്ളിപ്പറഞ്ഞു'; ഷാഫി-രാഹുല്‍ അനുകൂലികള്‍ക്കിടയില്‍ സതീശനെതിരെ വികാരം

അടുത്ത ലേഖനം
Show comments