Select Your Language

Notifications

webdunia
webdunia
webdunia
webdunia

SSMB 29: മഹേഷ് ബാബു-രാജമൗലി ചിത്രത്തിൽ നിന്നും പൃഥ്വിരാജ് പുറത്ത്? പകരം ചിയാൻ വിക്രം; യാഥാർഥ്യമെന്ത്?

സിനിമയെ സംബന്ധിച്ച ഏറ്റവും പുതിയ അപ്ഡേറ്റാണ് പുറത്ത് വന്നിരിക്കുന്നത്.

Prithviraj

നിഹാരിക കെ.എസ്

, വെള്ളി, 16 മെയ് 2025 (10:07 IST)
'ആർ ആർ ആർ ' എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'എസ്എസ്എംബി 29' എന്നാണ് താൽക്കാലികമായി ഇട്ടിരിക്കുന്ന പേര്. മഹേഷ് ബാബു ആണ് നായകൻ. പൃഥ്വിരാജ് സുകുമാരൻ ആണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ട് വന്നിരുന്നു. ഇതിന്റെ ലൊക്കേഷൻ സ്റ്റിൽസ്/വീഡിയോസ് എന്നിവ പുറത്തുവരികയും ചെയ്തിരുന്നു.    ഇപ്പോഴിതാ സിനിമയെ സംബന്ധിച്ച ഏറ്റവും പുതിയ അപ്ഡേറ്റാണ് പുറത്ത് വന്നിരിക്കുന്നത്.
 
ചിത്രത്തിൽ തമിഴ് താരം ചിയാൻ വിക്രമിനെയും ഒരു കഥാപാത്രത്തിനായി പരിഗണിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. സിനിമയിലെ സുപ്രധാന കഥാപാത്രത്തിലേക്കാകും നടനെ സമീപിക്കുന്നത് എന്നാണ് സൂചന. പൃഥ്വിരാജ് സിനിമയിൽ നിന്നും പുറത്താക്കപ്പെട്ടുവെന്നും, പൃഥ്വി ചെയ്യാനിരുന്ന കഥാപാത്രത്തെയാകും വിക്രം അവതരിപ്പിക്കുക എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. സോഷ്യൽ മീഡിയയിലാണ് ഇതുസംബന്ധിച്ച കമന്റുകൾ പ്രചരിച്ചത്. എന്നാൽ, പൃഥ്വിരാജ് സിനിമയിൽ നിന്നും പുറത്തായിട്ടില്ലെന്നും പൃഥ്വി തന്നെയാകും വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുക.  
 
അതേസമയം, മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യത്തിലാകും ചിത്രമെത്തുക എന്ന റിപ്പോർട്ടുകളുമുണ്ട്. ആദ്യം രണ്ട് ഭാഗങ്ങളായി ആലോചിച്ചിരുന്ന പ്രോജക്റ്റ് ഒറ്റ ചിത്രമായി മാറ്റാന്‍ രാജമൗലി നേരത്തേ തീരുമാനം എടുത്തിരുന്നെന്നും തിരക്കഥയില്‍ അതിനായുള്ള മാറ്റങ്ങള്‍ വരുത്തിയെന്നും ഇക്കാരണത്താൽ സിനിമയുടെ ദൈര്‍ഘ്യം മൂന്നര മണിക്കൂര്‍ ആകുമെന്നുമാണ് റിപ്പോർട്ട്. ഉടനെ തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സൂചനയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നു: ഐശ്വര്യ ലക്ഷ്മി