Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കർണൻ' എങ്ങുമെത്തിയില്ല; സണ്ണിവെയ്ൻ ചിത്രവുമായി ആർ എസ് വിമൽ വീണ്ടും മലയാളത്തിൽ

'കർണൻ' എങ്ങുമെത്തിയില്ല; സണ്ണിവെയ്ൻ ചിത്രവുമായി ആർ എസ് വിമൽ വീണ്ടും മലയാളത്തിൽ

കെ ആർ അനൂപ്

, ബുധന്‍, 25 നവം‌ബര്‍ 2020 (00:04 IST)
വിനീത് ശ്രീനിവാസന്റെ 'മനോഹരം' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അപർണ ദാസ്. അടുത്തതായി സണ്ണി വെയിൻ നായകനായെത്തുന്ന ചിത്രത്തിൽ നായികയാകാൻ ഒരുങ്ങുകയാണ് നടി. ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന സിനിമയിൽ ബൈക്ക് ഓടിക്കുന്ന ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഷൂട്ടിംഗ് ഡിസംബർ രണ്ടിന് തുടങ്ങും.
 
റൊമാൻറിക് കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രം കൂടിയാണിത്. അതേസമയം പ്രദീപ് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന മറ്റൊരു ത്രില്ലർ ചിത്രത്തിലും നടി അഭിനയിക്കുന്നുണ്ട്. ഇതിൻറെ ഷൂട്ടിംഗ് ജനുവരിയോടെ ആരംഭിക്കും.
 
സണ്ണി വെയ്ൻ ആദ്യമായി നിർമിക്കുന്ന 'പടവെട്ട്' എന്ന ചിത്രത്തിലെ തിരക്കിലാണ്. നിവിൻ പോളിയും മഞ്ജുവാര്യരുമാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജു വാര്യർ ചിത്രം 'ജാക്ക് ആൻഡ് ജിൽ' ഒരുങ്ങുന്നു, പുതിയ അപ്ഡേറ്റുമായി പൃഥ്വിരാജ് !