Raayan First Response: സംവിധായകനായി ധനുഷ്, റായൻ കത്തിക്കയറിയോ?, റായൻ ആദ്യപ്രതികരണങ്ങൾ പുറത്ത്

അഭിറാം മനോഹർ
വെള്ളി, 26 ജൂലൈ 2024 (11:27 IST)
തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ധനുഷ് ചിത്രമായ റായന്‍ പുറത്ത്. സിനിമ പുറത്തിറങ്ങി ആദ്യ പ്രതികരണങ്ങള്‍ പുറത്തുവരുമ്പോള്‍ സിനിമ ബ്ലോക്ക് ബസ്റ്ററാകും എന്ന സൂചനകളാണ് ലഭിക്കുന്നത്. സംവിധായകനെന്ന നിലയില്‍ ധനുഷിന്റെ രണ്ടാമത് സിനിമയും നടനെന്ന നിലയില്‍ താരത്തിന്റെ അമ്പതാമത് സിനിമയും കൂടിയാണ് റായന്‍. ധനുഷിനൊപ്പം കാളിദാസ് ജയറാം,ദുഷാറ വിജയന്‍,സുന്ദീപ് കിഷന്‍,എസ് ജെ സൂര്യ,അപര്‍ണ ബാലമുരളി തുടങ്ങി വലിയ താരനിരയാണ് സിനിമയിലുള്ളത്.
 
സിനിമയുടെ പുലര്‍ച്ചെയുള്ള ആദ്യ ഷോകള്‍ നടന്ന കര്‍ണാടക, അമേരിക്ക എന്നിവിടങ്ങളിലെല്ലാം വലിയ സ്വീകരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കെട്ടുറപ്പുള്ള തിരക്കഥയ്‌ക്കൊപ്പം ശക്തമായ അഭിനേതാക്കളുടെ പ്രകടനവും ഒപ്പം ആക്ഷന്‍ രംഗങ്ങളും കൊണ്ട് സമ്പന്നമാണ് സിനിമയെന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ സമൂഹമാധ്യമങ്ങളില്‍ പറയുന്നത്. നായകനെന്ന നിലയില്‍ മാത്രമല്ല സംവിധായകനെന്ന നിലയിലും ധനുഷ് തന്റെ ക്ലാസ് തെളിയിച്ചതായി ചില ആരാധകര്‍ അഭിപ്രായപ്പെടുന്നു. ധനുഷിനൊപ്പം ദുഷാറ വിജയനാണ് സിനിമയില്‍ കയ്യടികള്‍ ഏറെയും ലഭിച്ചതെന്നും ആദ്യ ദിന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ദാനം ചെയ്തത് നാല് അവയവങ്ങള്‍

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

അടുത്ത ലേഖനം
Show comments