പോര്‍ തൊഴില്‍ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ വിഘ്‌നേശ് രാജയുടെ പുത്തന്‍ ചിത്രത്തില്‍ ധനുഷ് നായകന്‍.രായനാണ് വരാനിരിക്കുന്ന സിനിമ. അപര്‍ണ ബാലമുരളി സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 
 
 			
 
 			
					
			        							
								
																	
	 
	ധനുഷിന്റെ ആരാധികയായ തനിക്ക് രായനില്‍ അവസരം നല്‍കിയതിന് അപര്‍ണ ബാലമുരളി നന്ദി പറഞ്ഞു.അപര്‍ണയ്ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനന്‍, കാളിദാസ് ജയറാം,സുന്ദീപ് കിഷന്‍, വരലക്ഷ്മി ശരത്കുമാര്‍, ദുഷ്‌റ വിജയന്‍. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
	 എ.ആര്‍. റഹ്‌മാനാണ് സംഗീത സംവിധായകന്‍. ഓം പ്രകാശ് ഛായാഗ്രഹണവും പീറ്റര്‍ ഹെയ്നാണ് സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത്. ശ്രേയസ് ശ്രീനിവാസനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
	 
	ഈ വര്‍ഷം തന്നെ സിനിമയുടെ റിലീസ് ഉണ്ടാകും.