'ആണും പെണ്ണും' എന്ന ആന്തോളജി ചിത്രം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലാണ് റിലീസ് ചെയ്തത്. സാവിത്രി, രാച്ചിയമ്മ, റാണി എന്നീ മൂന്ന് സ്ത്രീകളുടെ മൂന്ന് കാലഘട്ടത്തിലെ രാഷ്ട്രീയ സാമൂഹിക വിഷയമാണ് സിനിമ സംസാരിക്കുന്നത്. വേണു, ആഷിഖ് അബു, ജെയ് കെ. എന്നിവരാണ് ആന്തോളജി ചിത്രം സംവിധാനം ചെയ്തത്. ഇതില്‍ പാര്‍വതി തിരുവോത്ത് അവതരിപ്പിച്ച രാച്ചിയമ്മ എന്ന കഥാപാത്രം റിലീസിന് മുന്‍പ് തന്നെ ചര്‍ച്ചയായിരുന്നു. ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥാപാത്രമാണ് സിനിമയിലും വരച്ചുകാണിച്ചിരിക്കുന്നത്. എന്നാല്‍, രാച്ചിയമ്മയെ പാര്‍വതി അവതരിപ്പിച്ചത് പോരാ എന്നാണ് പലരുടെയും അഭിപ്രായം.
ഉറൂബിന്റെ കഥയ്ക്ക് ഹരികുമാര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച രാച്ചിയമ്മ എന്ന ടെലിഫിലിം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതില്‍ സോനാ നായരാണ് രാച്ചിയമ്മയെ അവതരിപ്പിച്ചിരിക്കുന്നത്. ദൂരദര്‍ശന്‍ യുട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്ന രാച്ചിയമ്മ ടെലിഫിലിമിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. സോനാ നായരാണ് ഉറൂബിന്റെ രാച്ചിയമ്മയോട് നീതി പുലര്‍ത്തിയതെന്നും പാര്‍വതിയുടെ രാച്ചിയമ്മ അത്ര പോരാ എന്നുമാണ് നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നത്.