Publish Date: Fri, 10 Jul 2020 (14:07 IST)
Updated Date: Fri, 10 Jul 2020 (14:08 IST)
ബാഹുബലി ദി ബിഗിനിങ്ങിൻറെ അഞ്ചാം വാർഷികം ആഘോഷമാക്കുകയാണ് ആരാധകരും നടൻ പ്രഭാസും. സാഹോ, ബാഹുബലി സീരിസ് എന്നീ ചിത്രങ്ങൾക്കുശേഷം പ്രഭാസ് നായകനായെത്തുന്ന ‘രാധേ ശ്യാം’ എന്ന സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രഭാസ് തൻറെ ഫേസ്ബുക്ക് പേജിലൂടെ ആരാധകർക്ക് പങ്കുവെച്ചിട്ടുണ്ട്.
“ഇത് നിങ്ങൾക്കുള്ളതാണ്, എന്റെ ആരാധകർ ഉള്ളത്! നിങ്ങൾക്ക് ഇത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.”- പ്രഭാസ് ഫേസ്ബുക്കിൽ കുറിച്ചു. ഈ സിനിമ ഒരു പിരിയോഡിക് പ്രണയകഥ ആയിരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. പൂജ ഹെഗ്‌ഡെ ആണ് രാധേ ശ്യാമിലെ നായിക. രാധകൃഷ്ണ കുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.