Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെ മൂന്ന് പ്രമുഖ നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Antony Perumbavoor
, വെള്ളി, 26 നവം‌ബര്‍ 2021 (15:56 IST)
മലയാളത്തിലെ പ്രമുഖ നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിലാണ് റെയ്ഡ്. ഒടിടി കമ്പനികളുമായുള്ള ഇടപാടുകളടക്കം പരിശോധിക്കുന്നു. കൊച്ചിയിലെ വിവിധ ഓഫീസുകളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലിം കമ്പനി ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരയ്ക്കാര്‍ ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യാനിരിക്കെയാണ് ഈ റെയ്ഡ് എന്നതും ശ്രദ്ധേയമാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണിയുടെ മരണത്തില്‍ പലരും കുറ്റപ്പെടുത്തി, ആ സമയത്ത് കരയാന്‍ പോലും പറ്റിയിരുന്നില്ല; ഉള്ളുലച്ച ദിവസങ്ങളെ കുറിച്ച് ജാഫര്‍ ഇടുക്കി