Publish Date: Tue, 20 Jul 2021 (08:56 IST)
Updated Date: Tue, 20 Jul 2021 (09:01 IST)
അശ്ലീലചിത്രങ്ങള്‍ നിര്‍മിച്ച് പ്രചരിപ്പിച്ച കേസിലാണ് ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായത്. അശ്ലീലചിത്രങ്ങള്‍ നിര്‍മിച്ചതില്‍ പ്രധാന കണ്ണി രാജ് കുന്ദ്രയാണെന്നാണ് മുംബൈ പൊലീസ് പറയുന്നത്. ഇന്നലെയാണ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. അശ്ലീല സിനിമകള്‍ നിര്‍മിക്കുകയും ചില ആപ്പുകള്‍ വഴി അത് പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. കുന്ദ്രക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കാന്‍ രാജ് കുന്ദ്ര ശ്രമിച്ചെന്നാണ് ആരോപണം.