ഒന്നര വര്‍ഷത്തെ പ്രണയം, വിവാഹം; ഒടുവില്‍ പ്രിയങ്ക മരണത്തിനു കീഴടങ്ങി, രാജന്‍ പി ദേവിന്റെ മകന്‍ കുടുങ്ങും

Webdunia
ശനി, 15 മെയ് 2021 (10:23 IST)
നടന്‍ രാജന്‍ പി.ദേവിന്റെ മകന്‍ ഉണ്ണി രാജന്‍ പി.ദേവിന് കുരുക്ക് മുറുകുന്നു. ഉണ്ണിയുടെ ഭാര്യ പ്രിയങ്കയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഉണ്ണി പ്രിയങ്കയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും ആത്മഹത്യയ്ക്ക് കാരണം ഉണ്ണിയാണെന്നും പ്രിയങ്കയുടെ വീട്ടുകാര്‍ ആരോപിച്ചു. ഒന്നര വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഉണ്ണിയും പ്രിയങ്കയും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. 

ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നും ഉണ്ണി പി.ദേവ് പ്രിയങ്കയെ ശാരീരികമായി ആക്രമിക്കാറുണ്ടായിരുന്നെന്നും പ്രിയങ്കയുടെ സഹോദരന്‍ തുറന്ന് പറഞ്ഞിരുന്നു. പ്രിയങ്കയുടെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
 
2019 നവംബര്‍ 21 നായിരുന്നു ഉണ്ണിയും പ്രിയങ്കയും വിവാഹിതരാകുന്നത്. അധികം താമസിയാതെ തന്നെ ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങളുണ്ടായി. ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശിയായ പ്രിയങ്കയെ കഴിഞ്ഞ ബുധനാഴ്ചയാണ് വെമ്പായത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അങ്കമാലിയിലെ വീട്ടില്‍ നിന്നും ഭര്‍ത്താവ് ഉണ്ണിയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് പ്രിയങ്ക തിരുവനന്തപുരത്തെ സ്വന്തം വീട്ടിലേക്ക് എത്തിയത്. 
 
ഉണ്ണി പി.ദേവ് സ്ഥിരം കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് പ്രിയങ്കയുടെ സഹോദരന്‍ പറയുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് നിരന്തരം പ്രിയങ്കയെ ദേഹോപദ്രവം ചെയ്യാറുണ്ടെന്നും പ്രിയങ്കയുടെ സഹോദരന്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങളെല്ലാം പൊലീസില്‍ പരാതിയായി ബോധിപ്പിച്ചിട്ടുണ്ട്. പ്രിയങ്കയെ ഉണ്ണി ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും പ്രിയങ്കയുടെ സഹോദരന്‍ ആരോപിച്ചു. 

പണം ചോദിച്ച് ഉണ്ണി ഇടയ്ക്കിടെ പ്രിയങ്കയുടെ വീട്ടില്‍ എത്താറുണ്ട്. പലപ്പോഴും വീട്ടുകാര്‍ ഉണ്ണിക്ക് പണം നല്‍കി. പിന്നീട് പണം നല്‍കാതെയായതോടെ ഉണ്ണി പ്രിയങ്കയെ ഉപദ്രവിക്കാന്‍ തുടങ്ങി. ഉണ്ണി മകളെ ഉപദ്രവിക്കാറുണ്ടെന്നും വീട്ടില്‍ വന്നു പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും പ്രിയങ്കയുടെ അമ്മയും ആരോപിച്ചു.
 
സിനിമയിലും സജീവമാണ് ഉണ്ണി പി.ദേവ്. ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി, സച്ചിന്‍ തുടങ്ങിയ സിനിമകളില്‍ ഉണ്ണി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഉണ്ണിയുടെ സഹോദരന്‍ ജിബില്‍ രാജും സിനിമാരംഗത്ത് സജീവമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

യുഎസിന്റെ വിരട്ടല്‍ ഏറ്റു?, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

അടുത്ത ലേഖനം
Show comments