Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമ്മിൽ മത്സരമില്ല, അച്ചടക്കവും കഠിനാധ്വാനവും കൊണ്ടാണ് വിജയ് ഉയരങ്ങളിലെത്തിയതെന്ന് രജനീകാന്ത്

Rajanikanth

അഭിറാം മനോഹർ

, ശനി, 27 ജനുവരി 2024 (16:24 IST)
നടന്‍ വിജയ്യോട് തനിക്ക് മത്സരമില്ലെന്നും വിജയ് തന്റെ കണ്‍മുന്നില്‍ വളര്‍ന്നവനാണെന്നും തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. താന്‍ പറഞ്ഞ കാക്കയുടെയും കഴുകന്റെയും കഥ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും താരം പറഞ്ഞു. ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ലാല്‍സലാം എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കാക്കയുടെയും കഴുകന്റെയും കഥ വ്യത്യസ്തമായ വ്യാഖ്യാനിക്കപ്പെട്ടു. വിജയെ ഉദ്ദേശിച്ചാണത് പറഞ്ഞതെന്ന് പലരും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. അത് നിര്‍ഭാഗ്യകരമാണ്.ധര്‍മ്മത്തിന്‍ തലൈവന്‍' എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ 13 വയസ്സുണ്ടായിരുന്ന വിജയ്‌യെ എസ്. എ ചന്ദ്രശേഖര്‍ എന്നെ പരിചയപ്പെടുത്തി. മകന് അഭിനയത്തില്‍ താല്‍പ്പര്യമുണ്ടെന്നും എന്നാല്‍ ആദ്യം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറയണമെന്നും എന്നോട് ആവശ്യപ്പെട്ടിട്ടൂണ്ട്.സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കാന്‍ ഞാന്‍ ഉപദേശിച്ചു.
 
വിജയ് പിന്നീട് നടനായി. അച്ചടക്കവും കഠിനമായ അധ്വാനവും കൊണ്ടാണ് ഇന്നുള്ള ഉയരത്തില്‍ വിജയ് നില്‍ക്കുന്നത്. അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കുവാന്‍ പോവുകയാണ്. ഞങ്ങള്‍ക്കിടയില്‍ മത്സരമുണ്ടെന്ന് കേള്‍ക്കുന്നു.ഞങ്ങള്‍ പരസ്പരം മത്സരിക്കുന്നവരാണെന്ന് പറയുന്നത് അനാദരവാണ്.ഞങ്ങളെ തമ്മില്‍ താരതമ്യപ്പെടുത്തരുതെന്ന് ആരാധകരോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. രജനീകാന്ത് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജു മേനോന്റെ ‘തുണ്ട്’റിലീസിന് ഒരുങ്ങുന്നു, ട്രെയിലർ