Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷെയ്നെ വെച്ച് സിനിമ ചെയ്യും, മമ്മൂട്ടിയും മോഹൻലാലുമായി താരതമ്യം ചെയ്യുകയല്ല വേണ്ടത്; എന്റെ അസിസ്റ്റന്റും ആക്കുമെന്ന് രാജീവ് രവി

ഷെയ്നെ വെച്ച് സിനിമ ചെയ്യും, മമ്മൂട്ടിയും മോഹൻലാലുമായി താരതമ്യം ചെയ്യുകയല്ല വേണ്ടത്; എന്റെ അസിസ്റ്റന്റും ആക്കുമെന്ന് രാജീവ് രവി

ചിപ്പി പീലിപ്പോസ്

, വെള്ളി, 29 നവം‌ബര്‍ 2019 (12:12 IST)
വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ യുവനടൻ ഷെയ്ൻ നിഗത്തെ നിർമാതാക്കളുടെ സംഘടന വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി. ഷെയ്ൻ അച്ചടക്ക ലംഘനം നടത്തിയെങ്കിൽ അതിനെ ന്യായീകരിക്കുന്നില്ലെന്നും പക്ഷേ അതിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തുന്നത് ശരിയായ നടപടി അല്ലെന്നും രാജീവ് രവി ഒരു ഓൺലൈൻ മീഡിയത്തിനോട് വ്യക്തമാക്കി.
 
‘ഷെയിൻ വെറും 22 വയസുള്ള പയ്യനാണ്. പക്വത കുറവാണ്. സെറ്റിൽ അവൻ അച്ചടക്ക ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അതിനെ ന്യായീകരിക്കുന്നില്ല. പക്ഷേ അതിന്റെ പേരിൽ വിലക്കുക എന്ന് പറഞ്ഞാൽ അത് ശരിയായ നടപടി അല്ല. അവന്റെ വ്യക്തിപരമായ അഭിപ്രായങ്ങളെല്ലാം അവന്റേത് മാത്രമാണ്. അവനെ ജനങ്ങൾ കൈവിടില്ല എന്ന് തന്നെയാണ് വിശ്വസിക്കുന്നത്’.
 
‘ഷെയിനെ മമ്മൂട്ടിയും മോഹൻലാലുമായിട്ട് താരതമ്യം ചെയ്യുകയാണ് ചെയ്യുന്നത്. അതെന്തിനാണ്? അവന്റെ പ്രായം പരിഗണിച്ച് അവനെ ഗ്രൂം ചെയ്ത് എടുക്കുകയാണ് വേണത്. 50 വയസുള്ളവർ ചേർന്ന് 22 വയസുള്ള ഒരു പയ്യനെ വിധിക്കുമ്പോൾ ആ പ്രായത്തിൽ അവരെന്തായിരുന്നു ചെയ്തിരുന്നതെന്ന് ആലോചിക്കണം. അവർ അവനെ വിലക്കിയാൽ ഞാൻ എന്റെ അസിസ്റ്റന്റാക്കും.‘
 
‘ഈഗോ കളഞ്ഞ് അവനെ വിളിച്ചിരുത്തി സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. കഴിവുള്ള നടനാണ്. അതുകൊണ്ട് പലർക്കും പേടിയുണ്ടാകും. അവനെ വിലക്കുന്നവർ തന്നെ അവനെ വെച്ച് സിനിമ ചെയ്യും. നോക്കിക്കോ‘- രാജീവ് രവി ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.      

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിമാർ ലഹരിമരുന്ന് ഉപയോഗിച്ചിട്ടാണ് അഭിനയിക്കുന്നത്: ബാബുരാജ് പറയുന്നു