കഴിഞ്ഞ 30 ദിവസത്തോളമായി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് അണ്ണാത്തെ ചിത്രീകരണത്തിലായിരുന്നു . ഹൈദരാബാദിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി നടന്‍ ചെന്നൈയില്‍ തിരിച്ചെത്തി. അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാറില്‍ വന്നിറങ്ങുന്ന താരത്തെ ആരതി ഉഴിഞ്ഞാണ് സ്വീകരിച്ചത്.
 
 			
 
 			
			                     
							
							
			        							
								
																	
	 
	35 ദിവസത്തെ ഹൈദരാബാദ് ഷെഡ്യൂള്‍ ആണ് നിര്‍മ്മാതാക്കള്‍ പൂര്‍ത്തിയാക്കിയത്. നയന്‍താര അടക്കമുള്ള താരങ്ങള്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു.ഒരു വര്‍ഷത്തോളമായി അണ്ണാത്തെ ചിത്രീകരണത്തിലാണ്. നിരവധി കാരണങ്ങളാല്‍ ഷൂട്ടിംഗ് നീളുകയായിരുന്നു. 
	    
	നവംബറില്‍ തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് പറയപ്പെടുന്നത്.