Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

'വിക്രം','വാരിസ്' എന്നീ ചിത്രങ്ങളെ പിന്നിലാക്കി 'ജയിലര്‍',രജനികാന്ത് ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത

Jailer Rajnikanth

കെ ആര്‍ അനൂപ്

, വ്യാഴം, 17 ഓഗസ്റ്റ് 2023 (15:03 IST)
ലോകമെമ്പാടുമുള്ള രജനികാന്ത് ആരാധകര്‍ 'ജയിലര്‍' ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് . ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. യുഎസ്എ, യുകെ തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളില്‍ സാധാരണ രജനി ചിത്രങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ സ്വീകാര്യത ലഭിച്ചു.
 'ജയിലര്‍' വിദേശ മേഖലയില്‍ നിന്ന് 150 കോടിയിലധികം നേടി.
 
'വിക്രം', 'വാരിസ്' തുടങ്ങിയ ചിത്രങ്ങളുടെ യുകെയിലെ ലൈഫ് ടൈം കളക്ഷന്‍ ജയിലര്‍ ഇതിനോടകം തന്നെ മറികടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.10.05 കോടി രൂപ ജയിലര്‍ ഇവിടെ നിന്ന് സ്വന്തമാക്കി എന്നാണ് കേള്‍ക്കുന്നത്.
 
ജയിലറിന് 12A സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനാല്‍
 യുകെയില്‍ കൂടുതല്‍ നേട്ടം കൊയ്യാം എന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.ഓഗസ്റ്റ് 18 മുതല്‍ ആക്ഷന്‍ എന്റര്‍ടെയ്നര്‍ കാണാന്‍ കുട്ടികളെ അനുവദിക്കുകയും ചെയ്യും.പുതിയ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കുടുംബ പ്രേക്ഷകര്‍ക്ക് അവരുടെ കുട്ടികളുമൊത്ത് സിനിമ ആസ്വദിക്കാന്‍ സാധിക്കും.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ് സേതുപതിയുടെ 'വിടുതലൈ 2' റിലീസ് വൈകും, കാരണം ഇതാണ്, പുതിയ വിവരങ്ങള്‍