മാരി സെൽവരാജ്,ധനുഷ് ചിത്രത്തിൽ രജിഷ വിജയൻ നായികയാവുന്നു

അഭിറാം മനോഹർ
ചൊവ്വ, 24 ഡിസം‌ബര്‍ 2019 (11:21 IST)
മലയാളത്തിൽ അരങ്ങേറിയ ആദ്യ ചിത്രത്തിൽ തന്നെ മികച്ച നായികക്കുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയ നടിയാണ് രജിഷ വിജയൻ. ഫൈനൽസ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ശേഷം വിധു വിൻസെന്റ് സംവിധാനം ചെയ്ത സ്റ്റാൻഡപ്പ് വരെയുള്ള ചിത്രങ്ങൾക്ക് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും രജിഷക്ക് ലഭിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോളിതാ രജിഷ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നതായുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
 
പരിയേറും പെരുമാൾ എന്ന ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തിൽ രജിഷ നായികയാകുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അസുരൻ,കബാലി,തെരി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ നിർമിച്ച കലൈപ്പുള്ളി എസ് തനുവാണ് ചിത്രം നിർമിക്കുന്നത്. രജിഷക്ക് പുറമെ മലയാളത്തിൽ നിന്നും നടൻ ലാൽ,നാട്ടി നടരാജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments