Select Your Language

Notifications

webdunia
webdunia
webdunia
webdunia

71 കോടി കാഴ്ചക്കാർ!! റൗഡി ബേബി ഗാനത്തിന് പുതിയ റെക്കോഡ്

71 കോടി കാഴ്ചക്കാർ!! റൗഡി ബേബി ഗാനത്തിന് പുതിയ റെക്കോഡ്

അഭിറാം മനോഹർ

, വെള്ളി, 6 ഡിസം‌ബര്‍ 2019 (18:11 IST)
ഈ വർഷം പുറത്തിറങ്ങിയ ഗാനങ്ങളിൽ പ്രേക്ഷകർ ഏറ്റവും ആഘോഷമാക്കിയാ ഗാനങ്ങളിൽ ഒന്നാണ് മാരി ടൂവിലെ റൗഡി ബേബി. തകർപ്പൻ ന്രുത്തച്ചുവടുകൾ കൊണ്ട് ധനുഷും സായ് പല്ലവിയും കസറിയ ഗാനം പുറത്തിറങ്ങിയപ്പോൾ തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. ഇപ്പോളിതാ യൂട്യൂബിൽ ഏറ്റവുമധികം ആളുകൾ കണ്ട ദക്ഷിണേന്ത്യൻ ഗാനം എന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ്  റൗഡി ബേബി. പുറത്തിറങ്ങി വെറും ഒന്നര മാസം കൊണ്ട് 71 കോടിക്ക് മുകളിൽ ആളുകളാണ് ഗാനം യൂട്യൂബിൽ കണ്ടാസ്വദിച്ചത്. 
 
ഇക്കാര്യം തമിഴ് താരമായ ധനുഷാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അമ്പരപ്പിക്കുന്ന ഈ നേട്ടത്തിനും സ്നേഹത്തിനും ധനുഷ് പ്രേക്ഷകരോട് നന്ദി പറഞ്ഞു. 
 
ബാലാജി മോഹൻ സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി  പ്രഭുദേവയാണ് പാട്ടിന്റെ ന്രുത്തം സംവിധാനം ചെയ്തത്. യുവാൻ ശങ്കർ രാജയുടെ സംഗീതത്തിൽ പുറത്തിറങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് ധനുഷും ദീയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി പറഞ്ഞു - ‘ അത് നിങ്ങളുടെ കുഴപ്പം കൊണ്ടാണ് ’; സത്യന്‍ അന്തിക്കാടിന്‍റെ മനസില്‍ അതൊരു വാശിയായി !