Webdunia - Bharat's app for daily news and videos

Install App

രജീഷ വിജയന്‍ തെലുങ്കിലേക്ക്, നായകന്‍ രവിതേജ

കെ ആര്‍ അനൂപ്
ബുധന്‍, 26 മെയ് 2021 (15:35 IST)
രജീഷ വിജയന്‍ തെലുങ്കിലേക്ക്. ധനുഷിന്റെ 'കര്‍ണന്‍' എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച നടി തെലുങ്കില്‍ ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങുന്നു എന്നാണ് വിവരം. രവി തേജയാണ് ചിത്രത്തിലെ നായകന്‍.
 
ഈ മാസം ഷൂട്ടിംഗ് ആരംഭിക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ചിത്രീകരണം ഇനിയും നീളും.നവാഗതനായ ശരത് മാണ്ഡവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ രജീഷയ്ക്ക് ഇഷ്ടമായെന്നും വൈകാതെ തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്.
  
അതേസമയം തമിഴില്‍ രണ്ട് ചിത്രങ്ങളാണ് രജീഷയ്ക്ക് മുന്നിലുള്ളത്.ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയും അതിഥി വേഷത്തിലെത്തുന്നുണ്ട്. പി എസ് മിത്രന്‍ സംവിധാനം ചെയ്യുന്ന കാര്‍ത്തിയുടെ 'സര്‍ദാര്‍'ല്‍ നായികയും രജീഷ തന്നെയാണ്. എല്ലാം ശരിയാകും എന്ന ആസിഫ് അലി ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments