Webdunia - Bharat's app for daily news and videos

Install App

ആശുപത്രി കിടക്കയിൽ വെച്ചാണ് ആ സിനിമയുടെ സ്ക്രിപ്‌റ്റ് അജിത്തിനെ വായിച്ച് കേൾപ്പിച്ചത്

Webdunia
വെള്ളി, 1 മെയ് 2020 (12:40 IST)
തമിഴ്‌നാടിന്റെ സ്വന്തം തല അജിത്തിന്റെ 49മത് പിറന്നാൾ ദിനമാണിന്ന്.ലോകമെങ്ങുമുള്ള ആരാധകരും സൂപ്പർ താരങ്ങളും ഇന്ന് അജിത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തി. ഇതിനിടെ അജിത്ത് അഭിനയിച്ച മൾട്ടി‌സ്റ്റാർ ചിത്രമായ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിന്റെ ചില കാര്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
 
മെയ് 5ന് കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ പുറത്തിറങ്ങി 20 വർഷം തികയുകയാണ്. ചിത്രത്തിന്റെ സ്ക്രിപ്‌റ്റ് വായിച്ചുകേൾപ്പിക്കാനായി തല അജിത്തിനെ കാണാൻ ആശുപത്രിയിൽ എത്തിയ സംഭവമാണ് ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ രാജിവ് മേനോന്‍ വ്യക്തമാക്കിയിരിക്കുന്നത്.
 
ചിത്രത്തിൽ മനോഹർ എന്ന കഥാപാത്രത്തിനായി ആദ്യം ഉദ്ദേശിച്ചത് നടൻ പ്രശാന്തിനെ ആയിരുന്നു. എന്നാൽ തബുവിന് പകരം ഐശ്വര്യയുടെ നായകനാവാനായിരുന്നു അദ്ദേഹത്തിന് താൽപര്യം. പിന്നീടാണ് അജിത്തിന്റെ പേര് വന്നത്, അന്ന് അദ്ദേഹം പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുകയായിരുന്നു. അദ്ദേഹത്തെ ആശുപത്രിയിൽ പോയികണ്ടാണ് തിരക്കഥ വായിച്ചുകേൾപ്പിച്ചത്.അജിത്ത് ബെഡിൽ ഇരുന്ന് കഥ കേൾക്കുകയും സമ്മതം പറയുകയും ചെയ്‌തു.രാജീവ് മേനോൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'വെടിനിര്‍ത്തലൊക്കെ ശരി തന്നെ, പക്ഷേ..'; കരാര്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയെന്ന് നെതന്യാഹു

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് വിവാദം: പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്ന റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

അടുത്ത ലേഖനം
Show comments