Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏറ്റവും ബുദ്ധിമുട്ട് ആ ബാറ്റ്സ്മാനെതിരെ പന്തെറിയുന്നത്: വെളിപ്പെടുത്തലുമായി അശ്വിൻ

ഏറ്റവും ബുദ്ധിമുട്ട് ആ ബാറ്റ്സ്മാനെതിരെ പന്തെറിയുന്നത്: വെളിപ്പെടുത്തലുമായി അശ്വിൻ
, വ്യാഴം, 30 ഏപ്രില്‍ 2020 (12:17 IST)
നിലവിലെ അന്താരാഷ്ട്രക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിൻ താരങ്ങളിലൊരാളാണ് ഇന്ത്യൻ താരമായ രവിചന്ദ്ര അശ്വിൻ.സൂപ്പർ ബാറ്റിങ്ങ് താരങ്ങളായ ഒട്ടേറെ പേരെ അശ്വിൻ തന്റെ ബൗളിങ്ങ് വൈദഗ്ധ്യം കൊണ്ട് വിറപ്പിച്ചിട്ടുണ്ട്. ഇപ്പോളിതാ ടി20 ക്രിക്കറ്റിൽ തനിക്ക് ഏത് താരത്തിനെതിരെയായിരുന്നു പന്തെറിയുവാൻ ഏറ്റവും പ്രയാസമായിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രവിചന്ദ്ര അശ്വിൻ.
 
മുൻ ഇന്ത്യൻ നായകനായ മഹേന്ദ്രസിംഗ് ധോണിക്കെതിരെ പന്തെറിയുന്നതാണ് ഏറ്റവും കടുപ്പമെന്ന് അശ്വിൻ പറയുന്നു.ടി20 ക്രിക്കറ്റ് ചരിത്രത്തിലെ തനെ ഏറ്റവും മാഹത്തായ ബാറ്റ്സ്മാന്മാരുടെ പട്ടികയിലാണ് ധോണിക്ക് സ്ഥാനം. അദ്ദേഹത്തിനെതിരെ പന്തെറിയുക എന്നത് ബുദ്ധിമുട്ടേറിയതാണ്. ഇന്നിങ്സിന്റെ അവസാനസമയത്ത് പ്രത്യേകിച്ചും അതിന്റെ കാഠിന്യം കൂടുമെന്നും അശ്വിൻ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അർജുൻ ടെൻഡുൽക്കർ തീർച്ചയായും ഇന്ത്യയ്ക്കുവേണ്ടി കളിയ്ക്കുമെന്ന് സച്ചിനോട് ശ്രീശാന്ത്