'കണ്ടാൽ പൂവ് പോലെ തോന്നും, പക്ഷേ ദേവയാനി ആഞ്ഞടിച്ചാൽ നാല് ടൺ വെയിറ്റാണ്': അനുഭവം പറഞ്ഞ് ഭർത്താവ്

കഴിഞ്ഞ ദിവസം വീര തമിഴച്ചി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.

നിഹാരിക കെ.എസ്
വെള്ളി, 3 ഒക്‌ടോബര്‍ 2025 (11:08 IST)
മലയാളികൾക്ക് ഇന്നും പ്രിയങ്കരിയായ നടിയാണ് ദേവയാനി. തമിഴിൽ തിളങ്ങി നിന്ന സമയത്താണ് ദേവയാനി മലയാളത്തിലും അഭിനയിക്കാനെത്തിയത്. പിന്നീട് മലയാളികളുടെയും മനം കീഴടക്കി. സംവിധായകൻ രാജകുമരനാണ് ദേവയാനിയെ വിവാ​ഹം ചെയ്തത്. കാണുമ്പോൾ പൂവ് പോലൊരു പെണ്ണാണ് ദേവയാനിയെന്ന് തോന്നുമെങ്കിലും ആഞ്ഞടിച്ചാൽ നാല് ടൺ വെയിറ്റാണെന്ന് രാജകുമരൻ പറയുന്നു. കഴിഞ്ഞ ദിവസം വീര തമിഴച്ചി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.
 
'വീര തമിഴച്ചി വൻ വിജയമായി മാറാൻ എന്റെ ആശംസകൾ. സിനിമയുടെ ഭാ​ഗമായ എല്ലാ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും ആശംസകൾ. നിറയെ സ്ത്രീകൾ ഈ സിനിമയുടെ ഭാ​ഗാമാണെന്ന് ഞാൻ മനസിലാക്കുന്നു. സ്ത്രീകൾക്ക് അടിക്കുന്ന കാര്യത്തിൽ ട്രെയിനിങ് ആവശ്യമില്ലെന്നത് എനിക്ക് അറിയാം. അവർ അടിച്ചാൽ നമുക്ക് താങ്ങാനും കഴിയില്ലെന്നത് എനിക്ക് മനസിലായി. അവർ നമ്മളെ അടിക്കാത്ത കാലം വരെയാണ് നമ്മൾ നന്നായി ഇരിക്കുക. 
 
ഒട്ടുമിക്ക സ്ത്രീകളും മാനസീകവും ശാരീരികവുമായി ബലശാലികളാണ്. പുരുഷന്മാർ അവരുമായി താരതമ്യം ചെയ്യുമ്പോൾ അൽപ്പം പിറകിലാണെന്ന് എനിക്ക് തോന്നുന്നു. താനൊരു മലയാണെന്ന രീതിയിലാണ് പുരുഷന്മാർ പെരുമാറാറുള്ളത്. താൻ ഒരു പൂവ് പോലെയാണെന്ന് കാണിക്കുന്നതിനാലാണ് സ്ത്രീകൾക്ക് കഴിവ്. എന്നാൽ യഥാർത്ഥ മല സ്ത്രീകളാണ്. 
 
ഈ പ്രായത്തിന് ഇടയിൽ ഞാൻ മനസിലാക്കിയ കാര്യമാണിത്. ഒരുപാട് സ്ത്രീകളുടെ കയ്യിൽ നിന്നും ഞാൻ അടി വാങ്ങിയിട്ടുണ്ട്. എന്റെ അമ്മയെപ്പോലെ കരുത്തുറ്റ സ്ത്രീയെ ഞാൻ വേറെ കണ്ടിട്ടില്ല. എല്ലാ സാഹചര്യങ്ങളിലൂടെയും അവർ കടന്നുപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുപോലെ ദേവയാനിയെ കാണുമ്പോൾ നിങ്ങൾക്ക് പുഷ്പം പോലൊരു പെണ്ണായി തോന്നും. 
 
എന്നാൽ ദേവയാനി ആഞ്ഞടിച്ചാൽ ഒന്നും രണ്ടും അല്ല മൂന്നും നാലും ടൺ വെയിറ്റാണ്. ദേവയാനി അത്രയധികം ആത്മവിശ്വാസവും ധൈര്യവുമുള്ള നടിയാണ്. അങ്ങനെ ഒരു ഭയങ്കരമായ പെണ്ണിനെ ഞാൻ അവളിൽ കണ്ടിട്ടുണ്ട്. ആത്മവിശ്വാസമുള്ള ദേവയാനി കുടുംബത്തിന് വേണ്ടിയും കുട്ടികൾക്ക് വേണ്ടിയും ഭർത്താവിന് വേണ്ടിയും സൗമ്യമായി നമ്മളോട് പെരുമാറുകയാണ്', രാജകുമരൻ പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്രീരാമന്റെ കോലം കത്തിക്കുന്ന വീഡിയോ വൈറലായി; തമിഴ്‌നാട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു

തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേര് പരിശോധിക്കാൻ ഓൺലൈൻ സംവിധാനം

തിരുവനന്തപുരത്ത് ജില്ലാ ആശുപത്രിയിലെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്ക്

ഇതാണോ നേതാവ്?, ആളുകൾ മരിച്ചുവീഴുമ്പോൾ സ്ഥലം വിട്ടു, വിജയ്ക്കെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

പൂജാ ബമ്പർ ടിക്കറ്റ് പ്രകാശനവും തിരുവോണം ബമ്പർ നറുക്കെടുപ്പും ഒക്ടോബർ 4-ന്

അടുത്ത ലേഖനം
Show comments