Webdunia - Bharat's app for daily news and videos

Install App

രജനീകാന്തിനെ സൂപ്പർസ്റ്റാർ ആക്കിയ ആ പത്തു സിനിമകൾ!

താരമൂല്യമുള്ള സൂപ്പർസ്റ്റാർ ഇന്നും രജനീകാന്ത് തന്നെ!

Webdunia
ശനി, 23 ജൂലൈ 2016 (14:10 IST)
തമിഴകത്തെ ഏറ്റവും വില താരമൂല്യമുള്ള നടൻ ഇപ്പോഴും രജനീകാന്ത് തന്നെയാണ്. എഴുപതുകളുടെ മധ്യത്തിലായിരുന്നു തമിഴ് സിനിമയില്‍ രജനീകാന്ത് എന്ന താരം അഭിനയിച്ച് തുടങ്ങിയത്. എൺപതുകളായിരുന്നു രജനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടം. 
 
നായകൻ എന്ന നിലയിൽ തമിഴകം അംഗീകരിച്ച രജനിയുടെ ഹിറ്റ് ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങി. മുരട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ടു രാജ, നാൻ മഹാൻ അല്ലൈ, മൂണ്രു മുഗം തുടങ്ങിയ ചിത്രങ്ങൾ പ്രദർശനശാലകളിൽ പുതിയ ചരിത്രം കുറിച്ചു. എന്നാൽ ഇതിനു ശേഷം ഇറങ്ങിയ ചിത്രങ്ങ‌ൾ അദ്ദേഹത്തിന് സൂപ്പർ സ്റ്റാർ എന്ന പദവി നേടിക്കൊടുക്കുകയായിരുന്നു. 
 
രജനിയുടെ താര പരിവേഷം ക്രമേണ വാനോളമുയരുകയായിരുന്നു. തൊണ്ണൂറുകളിൽ മന്നൻ, മുത്തു, ബാഷ പടയപ്പ തുടങ്ങിയ ചിത്രങ്ങൾ ആരാധകർക്ക് ഉത്സവമായി. 1995-ൽ പുറത്തിറങ്ങിയ രജനി ചിത്രമായ മുത്തു ജാപ്പനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതി നേടി. ഈ ഒറ്റ ചിത്രത്തോടെ രജനി ജപ്പാനിൽ ജനപ്രിയനായി. ഏറെ വിദേശ ആരാധകരുള്ള ഇന്ത്യൻ ചലച്ചിത്രതാരങ്ങളിൽ മുൻനിരയിലാണ് രജനി. 
 
1. മുള്ളും മലരും 
 
1978ൽ ജെ മഹേന്ദ്രൻ സംവിധാനം ചെയ്ത മുള്ളും മലരും പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയായിരുന്നു. ഇതിലെ ഗാനങ്ങൾ ഇന്നും ആരാധകർ ഓർത്തിരിക്കുന്നവയാണ്. ഒരു നടനെന്ന നിലയിൽ രജനിയെ പ്രേക്ഷകർ അംഗീകരിച്ചതും ഈ സിനിമയിലൂടെയായിരുന്നു.
 
2. മുത്തു
 
പഞ്ച് ഡയലോഗ്: നാന്‍ എപ്പ വരുവേ എപ്പടി വരുവേന്‍ന്ന് യാരുക്കും തെരിയാത്. ആനാ വര വേണ്ടിയ നേരത്തിലെ കറക്ടാ വന്തിടുവേന്‍
 
1995ൽ ബാഷയ്ക്കൊപ്പം ഇറങ്ങിയ മുത്തുവും വൻ വിജയമായിരുന്നു. കെ സ് രവികുമാർ സംവിധാനം ചെയ്ത മുത്തു രജനീകാന്ത് എന്ന നടന്റെ ജീവിതത്തിലെ പൊൻതൂവൽ ആയിരുന്നു. ചിത്രം തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു.
ദളപതി
 
3. ബാഷ 
 
പഞ്ച് ഡയലോഗ്: ഇന്ത ബാഷ ഒരു തടവെ സൊന്നാ നൂറു തടവെ സൊന്ന മാതിരി 
 
ബാഷ എന്ന പേരു കേൾക്കുമ്പോൾ തന്നെ ഓരോ സിനിമ പ്രേമികളുടെയും മനസ്സിൽ ആദ്യം ഓടിയെത്തുക രജനീകാന്ത് എന്ന നടനും അദ്ദേഹത്തിന്റെ 1995ൽ പുറത്തിറങ്ങിയ 'ബാഷ' എന്ന സിനിമയുമാണ്. പ്രേഷകരുടെ ഇത്രയേറെ കൈയടി നേടിയ മറ്റൊരു ചിത്രം ഉണ്ടോ എന്ന് തന്നെ സംശയമാണ്. ചിത്രത്തെ കത്തി, ഓവർ എന്നൊക്കെ പറഞ്ഞു പലരും കളി ആക്കാറുണ്ട് എങ്കിലും ഏതൊരു രജനി ചിത്രവും പ്രേഷകരെ കൊരിതരിപ്പിക്കാറുണ്ട്.
 
4. അരുണാചലം 
 
പഞ്ച് ഡയലോഗ്: ആണ്ടവന്‍ സൊല്‍റാന്‍, അരുണാചലം സെയ്റാന്‍
 
സുന്ദർ സി സംവിധാനം ചെയ്ത് 1997ൽ പുറത്തിറങ്ങിയ അരുണാചലം ഒരു മുഴുനീള കോമഡി ചിത്രമായിരുന്നു. രജനീകാന്ത് എന്ന നടനെ സൂപ്പർസ്റ്റാർ എന്ന പദവിയിൽ നിലനിർത്താൻ കാരണമായതും ഈ സിനിമ തന്നെയായിരുന്നു. രജനി അല്ലാതെ മറ്റൊരു സൂപ്പർസ്റ്റാർ ഇല്ല എന്ന് ആരാധകർ ഉറച്ചു വിശ്വസിച്ചിരുന്നു.
 
5. ബില്ല
 
ബില്ല എന്ന ചിത്രമായിരുന്നു രജനിയുടെ കരിയരിൽ വഴിത്തിരിവുണ്ടാക്കിയത്. ബില്ല ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു. അമിതാഭ് ബച്ചൻ നായകനായ ഡോൺ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. 
 
6. പടയപ്പ
 
പഞ്ച ഡയലോഗ് : 1. ഏന്‍ വഴി തനി വഴി 
2. അതികമാ ആസൈപ്പടറ ആമ്പളയും അതികമാ കോവപ്പടറ പൊമ്പളയും നല്ലാ വാഴ്ന്ത സരിത്രമേ കെടയാത് 
 
1999ൽ കെ എസ് രവികുമാർ സംവിധാനം ചെയ്ത പടയപ്പ രജനിയുടെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. സ്‌റ്റൈല്‍ മന്നന്റെ പഞ്ച് ഡയലോഗുകളാലും സ്‌റ്റൈലിഷ് ആക്ഷനുകളാലും ജനപ്രിയമായ സിനിമയാണ് പടയപ്പ. രമ്യാ കൃഷ്ണന്റെ പടയപ്പായിലെ നെഗറ്റീവ് റോളും കയ്യടി നേടി.
 
7. ചന്ദ്രമുഖി
 
സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ബാബയുടെ പരാജയത്തിൽ നിന്ന് സ്റ്റൈൽ മന്നനെ രക്ഷപ്പെടുത്തിയത് 2005ൽ റിലീസ് ചെയ്ത ചന്ദ്രമുഖിയായിരുന്നു. വൻവിജയം നേടിയ സിനിമ 800 ദിവസങ്ങളിലേറെ തമിഴ്നാട്ടിലെ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചു. 
 
8. ശിവാജി
 
പഞ്ച് ഡയലോഗ്: 1. പേരെ കേട്ടാലെ സുമ്മാ അതിരുത്‌ല്ലെ
2. കണ്ണാ, പന്നീങ്ക താന്‍ കൂട്ടമാ വരും.... സിങ്കം സിംഗിളാ താന്‍ വരും
 
2007ൽ എസ് ഷങ്കർ സംവിധാനം ചെയ്ത ശിവാജി വൻ വിജയമായിരുന്നു. രജനി നായകനായ ഈ ചിത്രത്തിൽ ശ്രിയ ശരൺ ആയിരുന്നു നായിക, വിവേക്, സുമൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. ഇന്ത്യയിൽ നിർമിച്ച ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് ശിവാജി പുറത്തിറങ്ങിയത്. എഴുപതു കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. മൂന്ന് ആഴ്ച്ചക്കുള്ളിൽ ചിത്രം ബോക്സ് ഓഫീസിൽ 100 കോടി രൂപ നേടി.
 
9. എന്തിരൻ
 
കലാനിധിമാരന്റെ നിർമാണത്തിൽ എസ് ഷങ്കർ സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ ചിത്രമാണ് എന്തിരൻ. ഐശ്വര്യ റായ് നായികയായെത്തിയ എന്തിരൻ രജനിയുടെ എക്കാലത്തേയും മികച്ച ബ്ലോക് ബസ്റ്ററുകളിൽ ഒന്നാണ്. 
 
10. കബാലി
 
പാ രഞ്ജിത്തിന്റെ കബാലി രജനീകാന്തിന്റെ കരിയർ ഗ്രാഫിൽ ഒരു കുതിപ്പ് തന്നെ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. ചിത്രം വൻ വിജയമാകുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
 

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments