Webdunia - Bharat's app for daily news and videos

Install App

രശ്മികയുമായി ഇപ്പോഴും നല്ല ബന്ധം, വര്‍ഷങ്ങള്‍ മുമ്പത്തെ പ്രണയം, ഒടുവില്‍ വിവാഹനിശ്ചയം വരെ എത്തി, നാളുകള്‍ക്കു ശേഷം നടിയെക്കുറിച്ച് രക്ഷിത് ഷെട്ടി പറയുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (16:58 IST)
നടി രശ്മികയും രക്ഷിത് ഷെട്ടിയും പ്രണയത്തിലാകുകയും 2017ല്‍ വിവാഹ നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം അവര്‍ രണ്ടാളും വിവാഹം ചെയ്യാതെ അതില്‍ നിന്നും പിന്മാറി. തുടര്‍ന്ന് ഇരുവരും സിനിമകളില്‍ സജീവമായി. എന്നാല്‍ രശ്മിക കന്നഡയില്‍ അധികം സിനിമകള്‍ ചെയ്യുന്നില്ല.2021 -ല്‍ പുറത്തിറങ്ങിയ പൊ?ഗരുവിലായിരുന്നു നടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം. ഇതിനെ തുടര്‍ന്ന് കന്നഡ നിര്‍മ്മാതാക്കള്‍ നടിക്ക് വിലക്കേര്‍പ്പെടുത്താന്‍ തയ്യാറെടുക്കുകയാണ്. ഈ സമയത്ത് നടനും നിര്‍മ്മാതാവുമായ രക്ഷിത് ഷെട്ടി രശ്മികയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
 
സിനിമ ലോകത്തെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളുള്ള ആളാണ് രശ്മിക എന്നാണ് രക്ഷിത് ഷെട്ടി പറഞ്ഞത്. നടിയുമായി ഇപ്പോഴും നല്ല ബന്ധം പുലര്‍ത്തുന്നുണ്ട്. തന്റെ സ്വപ്നത്തിലേക്ക് അവള്‍ നീങ്ങുകയാണെന്നും താന്‍ ഉദ്ദേശിച്ച ദൗത്യം നിറവേറ്റാനുള്ള ഇച്ഛാശക്തി രശ്മികയ്ക്ക് ഉണ്ടെന്നും രക്ഷിത് പറഞ്ഞു.രശ്മികയുടെ നേട്ടത്തിന് നമ്മള്‍ പിന്തുണയ്ക്കണമെന്നും രക്ഷിത് കൂട്ടിച്ചേര്‍ത്തു.
 
'സപ്ത സാ?ഗരദാച്ചേ എല്ലോ: സൈഡ് 1' എന്ന സിനിമയുടെ പ്രചാരണാര്‍ത്ഥം നല്‍കിയ അഭിമുഖത്തിനിടയാണ് രക്ഷിത് ഷെട്ടി രശ്മികയെ കുറിച്ച് പറഞ്ഞത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

അടുത്ത ലേഖനം
Show comments