Select Your Language

Notifications

webdunia
webdunia
webdunia
webdunia

'റാം' 2024 ല്‍ തന്നെ ! വിദേശത്തും ഇന്ത്യയിലുമായി ചിത്രീകരണം ഉടന്‍ പുനരാരംഭിക്കും, അപ്‌ഡേറ്റ്

Mohanlal and Jeethu Joseph

കെ ആര്‍ അനൂപ്

, ശനി, 25 മെയ് 2024 (09:21 IST)
മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഇനി വരാനിരിക്കുന്ന ചിത്രമാണ് റാം. 2020ല്‍ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും കോവിഡ് വന്നതോടെ ചിത്രീകരണം മുടങ്ങുകയായിരുന്നു. കോവിഡിന് ശേഷം ഷൂട്ടിംഗ് പുനരാരംഭിച്ചെങ്കിലും ഇതുവരെ സിനിമയെക്കുറിച്ച് ഒരു അപ്‌ഡേറ്റും പുറത്തുവന്നില്ല. സിനിമ പ്രേമികളും മോഹന്‍ലാലിന്റെ ആരാധകരും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ രണ്ടു ഭാഗങ്ങളില്‍ പുറത്തിറങ്ങും എന്നാണ് കേള്‍ക്കുന്നത്.സിനിമയെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. 
 
അടുത്ത ഷെഡ്യൂള്‍ ഓഗസ്റ്റ് ആദ്യം ആരംഭിച്ചേക്കും. ടുണീഷ്യയില്‍ 22 ദിവസവും ലണ്ടനില്‍ 15 ദിവസവും ചിത്രീകരണം ഉണ്ടാകും. ചില ഭാഗങ്ങള്‍ കേരളത്തിലും മുംബൈയിലും ചെന്നൈയിലുമായി ഷൂട്ട് ചെയ്‌തേക്കും. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റാമിന്റെ ആദ്യഭാഗം ക്രിസ്മസ് റിലീസായി എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ഭാഗം 2025ന്റെ തുടക്കത്തില്‍ തന്നെ റിലീസ് ചെയ്യാനാണ് സാധ്യത.
 
എമ്പുരാന്‍, റാം, ബറോസ് തുടങ്ങിയ വമ്പന്‍ ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി ഇനി വരാനിരിക്കുന്നത്.ജോഷി- ചെമ്പന്‍ വിനോദ് ടീമിന്റെ റമ്പാനിലും മോഹന്‍ലാല്‍ ഈ വര്‍ഷം അഭിനയിക്കുമെന്നാണ് കേള്‍ക്കുന്നത്. ഈ സിനിമകള്‍ കൂടാതെ ആണ് മോഹന്‍ലാലിന്റെ മുന്നില്‍ ഒരു സംവിധായകരുടെ നിര തന്നെയാണ് കാത്തുനില്‍ക്കുന്നത്.
 
സത്യന്‍ അന്തിക്കാട്, അനൂപ് സത്യന്‍, ഡിജോ ജോസ് ആന്റണി, ടിനു പാപ്പച്ചന്‍, ഷാജി പാടൂര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, പ്രിയദര്‍ശന്‍, അന്‍വര്‍ റഷീദ് തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളും മോഹന്‍ലാലിന്റെ മുമ്പില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈരളിക്ക് 'വല്യേട്ടന്‍' പോലെ ഏഷ്യാനെറ്റ് മൂവീസിന് സണ്‍ഡേ ഹോളിഡേ'; സിനിമ ചെയ്തതിന് പിന്നില്‍ ജിസിലുള്ള വിശ്വാസമെന്ന് ആസിഫ് അലി