ഇപ്രാവശ്യം എന്തായാലും വരും.., പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് സുമേഷ് &രമേഷ്

കെ ആര്‍ അനൂപ്
ബുധന്‍, 1 ഡിസം‌ബര്‍ 2021 (16:56 IST)
സലിംകുമാറിനൊപ്പം നടി പ്രവീണയും ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സുമേഷ് &രമേഷ്. നവംബര്‍ 26ന് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ച ചിത്രം വീണ്ടും റിലീസ് മാറ്റി. ഇപ്രാവശ്യം എന്തായാലും വരും എന്ന് പറഞ്ഞുകൊണ്ട് സലിം കുമാര്‍ തന്നെയാണ് പുതിയ തീയതി പങ്കുവെച്ചത്.
 
ഡിസംബര്‍ പത്തിനാണ് സിനിമ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.സിനിമ പ്രേക്ഷകരെ ചിരിപ്പിക്കുന്ന കുടുംബ ചിത്രം ആയിരിക്കുമെന്ന സൂചന നല്‍കിക്കൊണ്ട് സലിംകുമാര്‍ പുതിയ പോസ്റ്റര്‍ പങ്കുവെച്ചു.
 
ഗ്രാമീണ പശ്ചാത്തലത്തിലൂടെ രണ്ടു യുവാക്കളുടെ കഥ രസകരമായ രീതിയില്‍ പറയുന്ന സിനിമ പ്രേക്ഷകരെ തിയറ്ററുകളില്‍ പിടിച്ചിരുത്തും.
 
അര്‍ജുന്‍ അശോകനും രാജീവ് പിള്ളയും താരനിരയിലുണ്ട്.ജോസഫ് വിജീഷും സനൂപ് തൈക്കൂടവും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. വൈറ്റ് സാന്‍സ് മീഡിയ ഹൗസിന്റെ ബാനറില്‍ ഫരീദ് ഖാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Ramesh Chennithala: അൻവർ സാദത്തിനെയും ഐ.സി.ബാലകൃഷ്ണനെയും പരിഗണിക്കണം; വഴങ്ങാതെ ചെന്നിത്തല

ജ്വാല ഗുട്ട ഒരു വര്‍ഷത്തിനുള്ളില്‍ ദാനം ചെയ്തത് 60 ലിറ്റര്‍ മുലപ്പാല്‍; കാരണം ഇതാണ്

ലീഗിനു അഞ്ച് മന്ത്രിമാർ; കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കില്ല

ഇന്ധന വില വര്‍ധനവ്: ഗിഗ് വര്‍ക്കേഴ്സ് യൂണിയന്‍ 5 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു

കര്‍ണാടക സര്‍ക്കാര്‍ ബിയര്‍, വിസ്‌കി വില 25% വരെ കുറച്ചു, കാരണം ഇതാണ്

അടുത്ത ലേഖനം
Show comments