Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kaantha Movie: ദുൽഖർ ഇല്ലെങ്കിൽ ഈ സിനിമ തന്നെ നടക്കില്ലായിരുന്നു: റാണ ദഗ്ഗുബാട്ടിയുടെ വാക്കുകൾ

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന കാന്ത എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Rana Daggubati

നിഹാരിക കെ.എസ്

, വെള്ളി, 18 ജൂലൈ 2025 (10:13 IST)
സീതാരാമത്തിന് ശേഷം ദുൽഖർ സൽമാന് തെലുങ്കിൽ നിന്നും നിരവധി ഓഫറുകൾ വരുന്നുണ്ട്. ശേഷം വന്ന ലക്കി ഭാസ്കർ ദുൽഖറിന് ശരിക്കും ലക്ക് തന്നെയായിരുന്നു. ഇതിന് പിന്നാലെയാണ്, കാന്ത എന്ന ചിത്രം പ്രഖ്യാപിച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന കാന്ത എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്ന എം കെ ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കാന്ത ഒരുങ്ങുന്നത്. ത്യാഗരാജ ഭാഗവതരായാണ് ദുല്‍ഖര്‍ എത്തുന്നത്.
 
സെല്‍വമണി സെല്‍വരാജ് സംവിധായകനാകുന്ന ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാള്‍ നടന്‍ റാണ ദഗ്ഗുബാട്ടിയാണ്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും കാന്തയുടെ നിര്‍മാണത്തില്‍ പങ്കാളിയാണ്. ദുല്‍ഖര്‍ ഈ ചിത്രത്തില്‍ അഭിനയിക്കാനായി എത്തുകയും പിന്നീട് നിര്‍മാണത്തില്‍ കൂടി പങ്കാളിയാവുകയും ആയിരുന്നു. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി ദുല്‍ഖറിനെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് റാണ ദഗ്ഗുബാട്ടി. 
 
ഈ സിനിമയ്ക്കും കഥാപാത്രത്തിനും ഏറ്റവും അനുയോജ്യനായ അഭിനേതാവാണ് ദുല്‍ഖറെന്ന് റാണ പറയുന്നു. കഥ ആവശ്യപ്പെടുന്ന അഭിനേതാക്കളെ നല്‍കുക എന്നതാണ് ഒരു നിര്‍മാതാവിന്റെ ഉത്തരവാദിത്തമെന്നും അതാണ് താന്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
'കഥയാണ് ആരാണ് സിനിമയിലെ അഭിനേതാവ് എന്ന് നിശ്ചയിക്കുന്നത്. ചില റോളുകള്‍ക്ക് ചില ആള്‍ക്കാരാണ് ഏറ്റവും ചേരുക. സിനിമയുടെ നിര്‍മാതാവിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം ആ സിനിമയുടെ ആ കഥയ്ക്ക് ഏറ്റവും ചേരുന്ന അഭിനേതാക്കളെയും മറ്റും കണ്ടെത്തുക എന്നതാണ്. ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ എന്റെ മനസിലേക്ക് ആദ്യം വന്നത് ദുല്‍ഖറാണ്. അദ്ദേഹമില്ലെങ്കില്‍ ഈ സിനിമ നടക്കില്ലെന്ന് വരെ തോന്നിയിരുന്നു,' റാണ ദഗ്ഗുബാട്ടി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Pooja Hegde: 'സൗബിനെപ്പോലെ ഡാൻസ് ചെയ്യാൻ മറ്റാർക്കുമാകില്ല'; പൂജ ഹെ​ഗ്ഡെ