Webdunia - Bharat's app for daily news and videos

Install App

Ranbeer- Tripti: ത്രിപ്തിക്കൊപ്പമുള്ള കിടപ്പറ രംഗങ്ങൾ, ധൈര്യം തന്നത് ഭാര്യയെന്ന് രൺബീർ കപൂർ

അഭിറാം മനോഹർ
വെള്ളി, 19 ജനുവരി 2024 (19:31 IST)
അടുത്തകാലത്ത് പുറത്തിറങ്ങിയ സിനിമകളില്‍ വമ്പന്‍ ഹിറ്റായ സിനിമയാണ് സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത അനിമല്‍. രണ്‍ബീര്‍ കപൂര്‍,രശ്മിക മന്ദാന,തൃപ്തി ദിമ്രി,ബോബി ഡിയോള്‍ എന്നിവരായിരുന്നു സിനിമയില്‍ പ്രധാനവേഷത്തിലെത്തിയത്. വയലന്‍സും ചൂടന്‍ രംഗങ്ങളും ആവോളമുണ്ടായിരുന്ന സിനിമ രണ്‍ബീര്‍ കപൂറിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വിജയമായി മാറി. അതേസമയം സ്ത്രീ വിരുദ്ധമാണ് സിനിമയെന്ന വിമര്‍ശനവും അനിമലിനെതിരെ ഉയര്‍ന്നിരുന്നു.
 
ഈ വിവാദങ്ങള്‍ക്കൊപ്പം തന്നെ സിനിമയില്‍ രണ്‍ബീര്‍ കപൂറും തൃപ്തി ദിമ്രിയും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങളും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സിനിമയില്‍ പൂര്‍ണ്ണനഗ്‌നനായി തന്നെ രണ്‍ബീര്‍ കപൂര്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇന്റിമേറ്റ് രംഗങ്ങളില്‍ തൃപ്തി ദിമ്രിയും നഗ്‌നയായി പ്രത്യക്ഷപ്പെട്ടിരുന്നു. ഈ രംഗങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ ഭാര്യയായ ആലിയ ഭട്ടുമായി താന്‍ ചര്‍ച്ച ചെയ്തിരുന്നു എന്നാണ് രണ്‍ബീര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. കലകാരിയെന്ന നിലയില്‍ ഞാന്‍ ആലിയയെ ബഹുമാനിക്കുന്നു. സിനിമയിലെ സീനുകളെല്ലാം അവളുമായി ഡിസ്‌കസ് ചെയ്തിട്ടുണ്ട്. ഒരുപാട് സീനുകളില്‍ അവളെന്നെ സഹായിച്ചിട്ടുണ്ട്. ഇത് വളരെ തെറ്റാണെന്ന് തോന്നുന്നയിടങ്ങളില്‍ അഭിനേതാവെന്ന രീതിയില്‍ താന്‍ ഭയന്നിരുന്നതായി രണ്‍ബീര്‍ പറയുന്നു.
 
എന്നാല്‍ അതില്‍ കുഴപ്പമില്ല. കഥാപാത്രമാണ് ചെയ്യുന്നത്. ഇത് സിനിമയുടെ ഭാഗമാണെന്ന് മനസിലാക്കി തന്നത് ആലിയയാണ്. രണ്‍ബീര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു രണ്‍ബീറിന്റെയും ആലിയയുടെയും വിവാഹം. ഇവര്‍ക്ക് രാഹ എന്ന ഒരു മകളുമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

പുതുക്കിയ മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നറുക്കെടുപ്പിന് നാലു നാള്‍ ബാക്കി: 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേയ്ക്ക്

അടുത്ത ലേഖനം
Show comments