Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

തിയേറ്ററുകളിൽ ഇല്ലാതിരുന്ന 10 മിനിറ്റ് കൂടെ ഒടിടിയിൽ, ആനിമൽ ഒടിടി റിലീസ് കൂടുതലറിയാം

Animal
, തിങ്കള്‍, 25 ഡിസം‌ബര്‍ 2023 (12:03 IST)
രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ ആനിമല്‍ ബോക്‌സോഫീസില്‍ 800 കോടി രൂപയും പിന്നിട്ട് കുതിപ്പ് തുടരുകയാണ്. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ സിനിമയുടെ റിലീസ് ദിനം മുതല്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ചിത്രം സ്ത്രീവിരുദ്ധമാണെന്നും അതിരുകവിഞ്ഞ വയലന്‍സ് അടങ്ങിയിരിക്കുന്നു എന്നതുമായിരുന്നു ചിത്രത്തിനെതിരായ പരാതികള്‍.
 
അതേസമയം അനിമല്‍ ഒടിടി റിലീസില്‍ തിയേറ്ററുകളില്‍ നിന്നും ഒഴിവാക്കിയ 8-9 മിനിറ്റ് ദൃശ്യങ്ങള്‍ കൂടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകനായ സന്ദീപ് റെഡ്ഡി വംഗ. താനിപ്പോള്‍ ഒടിടി പതിപ്പിനായുള്ള എഡിറ്റിംഗിലാണെന്നും സന്ദീപ് സിങ് വംഗ വ്യക്തമാക്കി. 2024 ജനുവരി 26 മുതല്‍ നെറ്റ്ഫ്‌ളിക്‌സിലാകും ചിത്രം ലഭ്യമാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെയും വന്നിട്ടില്ല

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരാണ് ക്രിസ്മസ് വിന്നര്‍? നടിമാരുടെ ചിത്രങ്ങള്‍ കാണാം