Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒ.ടി.ടിയ്ക്ക് വിടാതെ തിയറ്ററില്‍ തന്നെ 'രണ്ട്', റിലീസ് തീയതി

ഒ.ടി.ടിയ്ക്ക് വിടാതെ തിയറ്ററില്‍ തന്നെ 'രണ്ട്', റിലീസ് തീയതി

കെ ആര്‍ അനൂപ്

, വ്യാഴം, 16 ഡിസം‌ബര്‍ 2021 (15:06 IST)
നേരത്തെ റിലീസ് മാറ്റേണ്ടി വന്നെങ്കിലും ഒ.ടി.ടിയ്ക്ക് വിടാതെ തിയറ്ററില്‍ തന്നെ 'രണ്ട്' റിലീസിന് എത്തുന്നു. ഈ വര്‍ഷം ആദ്യം പ്രദര്‍ശനത്തിനൊരുങ്ങിയ ചിത്രം 2022 ജനുവരി 14 ന് തീയറ്ററില്‍ എത്തുമെന്ന് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. 
 അന്ന രേഷ്മ രാജനാണ് നായിക. സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയാണ്. 
നേഴ്‌സ് ആയാണ് അന്ന എത്തുന്നത്.രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ജാതിമത രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ഭയത്തെകുറിച്ചാണ് സിനിമ തുറന്നു പറയുന്നത്. വിഷ്ണു, അന്ന രേഷ്മ എന്നിവര്‍ക്കൊപ്പം ഇര്‍ഷാദ്, ഇന്ദ്രന്‍സ്, ടിനി ടോം, സുധി കൊപ്പ, കലാഭവന്‍ റഹ്മാന്‍, ബാലാജി ശര്‍മ്മ, ഗോകുലന്‍,അനീഷ് ജി മേനോന്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലീസിനൊരുങ്ങി ജയസൂര്യ-മഞ്ജുവാര്യര്‍ ചിത്രം മേരി ആവാസ് സുനോ