Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്ത് ധരിക്കണം? എന്ത് ചെയ്യണം? എങ്ങനെ ജീവിക്കണം എന്ന് പറയുന്നവരോട് പുച്ഛം മാത്രം

എന്ത് ധരിക്കണം? എന്ത് ചെയ്യണം? എങ്ങനെ ജീവിക്കണം എന്ന് പറയുന്നവരോട് പുച്ഛം മാത്രം
, ബുധന്‍, 6 ഏപ്രില്‍ 2022 (14:43 IST)
വസ്‌ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ റിമ കല്ലിങ്കലിന് നേരെ അധിക്ഷേപ കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞത് വലിയ വാർത്തയായിരുന്നു. സംഭവത്തിൽ റിമയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് രഞ്ജിനി റിമയ്ക്ക് പിന്തുണയറിയിച്ചത്.
 
‘എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങള്‍ പറയാന്‍ ആളുകള്‍ പറയാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍, നമ്മള്‍’ എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിനി ചിത്രം പങ്കുവെച്ചിരിക്കുന്നത്. റിമ ധരിച്ച പോലുള്ള മിനി സ്കർട്ട് ധരിച്ചുകൊണ്ടാണ് രഞ്ജിനിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്.
 
രാജ്യാന്തര കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു വസ്‌ത്രധാരണത്തിന്റെ പേരിൽ റിമയ്ക്കെതിരെ സൈബർ അധിക്ഷേപം ഉണ്ടായത്. വസ്‌ത്രധാരണത്തിന്റെ പേരിൽ സദാചാര കമന്റുകൾ ഇതാദ്യമായല്ല റിമ ഏറ്റുവാങ്ങുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിനെ കണക്കിനു പരിഹസിക്കുന്ന തിരക്കഥയുമായി ശ്രീനിവാസന്‍; സിനിമ വലിയ വിവാദമായി, പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ആനക്കൊമ്പ് മുതല്‍ കേണല്‍ പദവിയെ വരെ ട്രോളി !