Webdunia - Bharat's app for daily news and videos

Install App

ആവശ്യം വരുമ്പോ കടമായി ചോദിക്കാം, സണ്ണിയില്‍ പ്രതിഫലം വാങ്ങാതെ അജു വര്‍ഗീസ്, സംവിധായകന്‍ രഞ്ജിത് ശങ്കര്‍ പറയുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (08:57 IST)
സണ്ണി റിലീസ് ആയതിനു ശേഷം സിനിമയെക്കുറിച്ചുള്ള ഓരോ വിശേഷങ്ങളും സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഒറ്റ കഥാപാത്രമുള്ള ജയസൂര്യ ചിത്രത്തില്‍ ശബ്ദമായി നടന്‍ അഞ്ജു വര്‍ഗീസും ഉണ്ടായിരുന്നു. മറ്റൊരു ആളെക്കൊണ്ട് ചെയ്യിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന സണ്ണിയിലെ കോഴി എന്ന കഥാപാത്രം ഒടുവില്‍ അജു വര്‍ഗീസ് തേടിയെത്തുകയായിരുന്നു.
 
രഞ്ജിത്ത് ശങ്കറിന്റെ വാക്കുകള്‍
 
സണ്ണി ഒറ്റയ്ക്കാണ് എങ്കിലും ഒറ്റക്ക് ഒരു സിനിമ ചെയ്യുക എന്നത് വളരെ വളരെ പ്രയാസകരമാണ്. പരസ്പരം ഉള്ള വിശ്വാസം,കൂടെയുണ്ടാവും എന്നുറപ്പുള്ള സുഹൃത്തുക്കള്‍ ഒക്കെ വളരെ വലിയ ഒരു ധൈര്യമാണ്.
 
അജു എനിക്ക് അത് പോലെ ഒരു ധൈര്യമാണ്.സണ്ണി ലെ കോഴി അജു അവും എന്ന് ഞാന്‍ കരുതിയതല്ല .ഒരു പുതിയ combination എന്ന നിലയില്‍ മറ്റൊരാളെ ആണ് ഷൂട്ടിംഗ് സമയത്ത് തീരുമാനിച്ചത്.ഡബ്ബിംഗ് സമയത്ത് അദ്ദേഹം ചെറിയ അസൗകര്യം പറഞ്ഞപ്പോ മറ്റാര് എന്നാലോചിച്ചു.അജുവിന്റെ മുഖം പെട്ടെന്ന് തെളിഞ്ഞു.കാര്യം പറഞ്ഞു മെസ്സേജ് അയച്ചപ്പോള്‍ അജു പറഞ്ഞു ഇപ്പൊ വരാം,ഇവിടെ നിന്ന് സ്റ്റുഡിയോ എത്താനുള്ള സമയം.രണ്ടു പടത്തിന്റെ ഷൂട്ടിംഗിന് ഇടയില്‍ നിന്നാണെന്ന് ഓര്‍ക്കണം.
 
കോഴി എന്ന ഫോണ്‍ ക്ലോസപ്പ് ഇല് മറ്റൊരു നടന്റെ ഫോട്ടോ കണ്ടിട്ടും ഒന്നും പറയാതെ വളരെ മനോഹരമായി അജു dub ചെയ്തു.ചെറിയ corrections ചെയ്യാന്‍ ഒരു മടിയും കൂടാതെ വീണ്ടും രണ്ടു പ്രാവശ്യം വീണ്ടും വന്നു.പ്രതിഫലം കൊടുത്തപ്പോള്‍ വാങ്ങിക്കാന്‍ കൂട്ടാക്കാതെ ആവശ്യം
വരുമ്പോ കടമായി ചോടിച്ചോളം എന്ന് തമാശ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments