Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുല്‍ഖറിന്റെ കുറുപ്പില്‍ പൃഥ്വിരാജ്, സണ്ണി വെയ്ന്‍, ഇന്ദ്രജിത്ത് എന്നിവര്‍ അതിഥി വേഷത്തില്‍? ആരാധകര്‍ ത്രില്ലില്‍

ദുല്‍ഖറിന്റെ കുറുപ്പില്‍ പൃഥ്വിരാജ്, സണ്ണി വെയ്ന്‍, ഇന്ദ്രജിത്ത് എന്നിവര്‍ അതിഥി വേഷത്തില്‍? ആരാധകര്‍ ത്രില്ലില്‍
, ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (07:57 IST)
പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ കഥ പറയുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പു'മായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ആരാധകരെ ത്രില്ലടിപ്പിക്കുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം കുറുപ്പില്‍ അതിഥി വേഷത്തിലെത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്നാണ് ഇതിന്റെ സൂചന ലഭിച്ചത്. 
 
പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം കുറുപ്പില്‍ അതിഥി വേഷത്തില്‍ എത്തുന്നതായാണ് സൂചന. ഇതില്‍ പൃഥ്വിരാജിന്റെ കഥാപാത്രം ഏറെ നിര്‍ണായകമാണെന്നും പറയുന്നു. 
 
സുകുമാര കുറുപ്പിനെയാണ് ദുല്‍ഖര്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ദുല്‍ഖറിന്റെ ലുക്കുകളെല്ലാം ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ടൊവിനോ തോമസും ഷൈന്‍ ടോം ചാക്കോയും കുറുപ്പില്‍ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 
 
ശ്രീനാഥ് രാജേന്ദ്രന്‍ ആണ് കുറുപ്പിന്റെ സംവിധായകന്‍. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോ സംവിധാനം ചെയ്തതും ശ്രീനാഥ് രാജേന്ദ്രനാണ്. ജിതിന്‍ കെ.ജോസ്, ഡാനിയേല്‍ സായൂജ് നായര്‍, കെ.എസ്.അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ദുല്‍ഖറിന്റെ സ്വന്തം ബാനറായ വേഫെറര്‍ ഫിലിംസ് ആണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമാ താരത്തിനു പാര്‍സല്‍ ആയി അണ്ടര്‍വെയറും സെക്‌സ് ടോയ്‌സും; ഗതികെട്ട് പൊലീസില്‍ പരാതി നല്‍കി നടി