Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇവരാണ് യഥാര്‍ത്ഥ നായകന്മാര്‍, ആശുപത്രി കിടക്കയില്‍ പിറന്ന 'ജയ്ഗണേഷ്' പോസ്റ്റര്‍, ഡിസൈനര്‍ ഇപ്പോഴും ആശുപത്രിയില്‍

antony stephen chrome

കെ ആര്‍ അനൂപ്

, ബുധന്‍, 23 ഓഗസ്റ്റ് 2023 (12:04 IST)
'ജയ്ഗണേഷ്'ആഗസ്റ്റ് 22ന് പ്രഖ്യാപിക്കണമെന്ന് നേരത്തെ തന്നെ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നു. അതനുസരിച്ച് പോസ്റ്റര്‍ ഡിസൈനിങ്ങിന്റെ ജോലികള്‍ വേഗത്തില്‍ നടന്നു. അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാക്കും മുമ്പേ അപ്രതീക്ഷിതമായി ഡിസൈനര്‍ ആന്റണി സ്റ്റീഫന്‍ ആശുപത്രിയിലായി. ഇപ്പോഴും അദ്ദേഹം ആശുപത്രിയില്‍ ആണെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പറയുന്നു.കഠിനമായ ശരീര വേദനയില്‍ അനുഭവിക്കുമ്പോഴും തനിക്ക് മുന്നിലെത്തിയ ജോലി പൂര്‍ത്തിയാക്കാന്‍ തന്നെ ആന്റണി സ്റ്റീഫന്‍ തീരുമാനിച്ചു. ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് തന്നെ പോസ്റ്റര്‍ ഡിസൈന്‍ ജോലികള്‍ ഇന്നലെത്തന്നെ പൂര്‍ത്തിയാക്കി. 
ഒരുപാട് ബഹളങ്ങള്‍ ഉണ്ടാകുമ്പോള്‍, അതിന്റെ പിന്നിലെ യഥാര്‍ത്ഥ നായകന്മാരെ നമ്മള്‍ മറക്കുന്നു. ആന്റണി സ്റ്റീഫന്‍ അങ്ങനെ ഒരാള്‍ ആണെന്ന് രഞ്ജിത്ത് ശങ്കര്‍ പറയുന്നു.ജയഗണേഷിന്റെ സംഗീതത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ശങ്കര്‍ ശര്‍മയാണെന്നും മോഷന്‍ പോസ്റ്ററിന്റെ സഞ്ജു ടോം എന്ന സുഹൃത്തുമുണ്ടായിരുന്നു എന്നും രഞ്ജിത് ശങ്കര്‍ പറഞ്ഞു.
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിങ്കില്‍ സുന്ദരിയായി സെറീന,താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട്