Webdunia - Bharat's app for daily news and videos

Install App

119 കോടി രൂപയുടെ സീ-വ്യൂ അപ്പാര്‍ട്ട്‌മെന്റ്, ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും അയല്‍ക്കാര്‍, വാര്‍ത്തകളില്‍ നിറഞ്ഞ് രണ്‍വീര്‍ സിംഗും ദീപിക പദുകോണും

കെ ആര്‍ അനൂപ്
തിങ്കള്‍, 11 ജൂലൈ 2022 (15:02 IST)
ബോളിവുഡ് താരങ്ങളുടെ ഓരോ വിശേഷങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. രണ്‍വീര്‍ സിംഗും ദീപിക പദുകോണും പുതിയ ക്വാഡ്രപ്ലെക്സ് (quadruplex) അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയിരിക്കുകയാണ്.സീ-വ്യൂ അപ്പാര്‍ട്ട്മെന്റിന് വാങ്ങാന്‍ താരങ്ങള്‍ ചെലവഴിച്ചത് 119 കോടി രൂപ.ഒരു റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റിനുള്ള ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഡീലാണിതെന്ന് റിപ്പോര്‍ട്ടുകള്‍.
 
ഷാരൂഖ് ഖാന്റെയും സല്‍മാന്‍ ഖാന്റെയും അയല്‍വാസികളായി രണ്‍വീര്‍ സിംഗും ദീപിക പദുകോണും.മുംബൈ ബാന്ദ്രയില്‍ ഷാരൂഖ് ഖാന്റെ മന്നത്തിനും സല്‍മാന്റെ ഗാലക്സി അപ്പാര്‍ട്ട്മെന്റിനും അടുത്തായാണ് പുതിയ അപ്പാര്‍ട്ട്‌മെന്റ്.നിര്‍മ്മാണത്തിലിരിക്കുന്ന സാഗര്‍ റേഷം എന്ന കെട്ടിടത്തിന്റെ 16, 17, 18, 19 നിലകളാണ് താര ദമ്പതിമാര്‍ വാങ്ങിയത്.ഇതിന് ആകെ 11,266 ചതുരശ്ര അടി കാര്‍പെറ്റ് ഏരിയയും 1,300 ചതുരശ്ര അടി എക്‌സ്‌ക്ലൂസീവ് ടെറസും ഉണ്ട്.
 
19 പാര്‍ക്കിംഗ് സ്ലോട്ടുകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.7.13 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി മാത്രം അടച്ചു എന്നും പറയപ്പെടുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശശി തരൂര്‍ വീണ്ടും വിദേശപര്യടനത്തില്‍; യാത്ര പാര്‍ട്ടിയെ അറിയിക്കാതെ

ഇറാന്റെ ഫോര്‍ഡോ ആണവപദ്ധതി തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്ററുകള്‍ക്കും സാധിക്കില്ല, അമേരിക്കയുടെ മെല്ലെപ്പോക്ക് നാണക്കേട് ഒഴിവാക്കാന്‍

ബിഹാറിന് മുകളിലായി ന്യുനമര്‍ദ്ദം; വരുന്ന ഏഴുദിവസം കേരളത്തില്‍ മഴയ്ക്ക് സാധ്യത

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

അടുത്ത ലേഖനം
Show comments